കിവികളുടെ നാട്ടിലൊരു പ്രണയകാലം 3 [ഒലിവർ]

Posted by

സെലീനയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവനൊഴുക്കിയ സ്നേഹപാലാഴിയ്ക്ക് മുന്നിൽ അവൾ തോറ്റുപോയിരുന്നു. സുഖമുള്ള തോൽവി. അതിനെ മനസ്സാ സ്വീകരിച്ച് നിറകണ്ണുകളോടെ അവളുടെ കാലുകൾ ചലിച്ചുതുടങ്ങി. സ്ലൈഡിംഗ് ഡോറിലേക്ക്…! ജിനുവിന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നു. ബാൽക്കണിയിൽനിന്ന് സ്റ്റെയറിലേക്ക്… സ്റ്റെയറിൽനിന്ന് അവൾക്കരികിലേക്ക്… അവൻ കുതിച്ചെത്തി.

ഒന്നും മിണ്ടാന്‍ കഴിയാതെ തനിക്ക് മുന്നില്‍ തലകുനിച്ച് നില്‍ക്കുന്ന ആന്റിയുടെ മുഖം അവന്‍ വിരലുകളില്‍ ഉയര്‍ത്തി. ഈറൻമിഴികളോടെ അവളവനെ ഉറ്റുനോക്കി. ബഹളമയമായ ആ അന്തരീക്ഷത്തിലും തങ്ങൾ രണ്ടുപേരും മാത്രമാണ് ഈ ലോകത്തെന്ന് അവർക്കു തോന്നി.

ജിനു മുട്ടിന്മേൽ നിന്നു. അവളൊന്ന് പകച്ച് ചുറ്റും നോക്കി. പാർട്ടിയിൽ മിക്കവരും ജോഡികളായി തിരിയുന്നു. കപ്പിൾസ് ഡാൻസിനുള്ള അരങ്ങൊരുങ്ങുകയാണ്. ഒരു അപ്പ്ബീറ്റ് ട്രാക്ക് പ്ലേ ചെയ്യുന്നു.

മുട്ടിന്മേൽ നിന്ന് അവൻ ആന്റിയുടെ കരം ചോദിച്ചു.

‘ വിൽ യൂ ഡാൻസ് വിത്ത് മീ?’

കുടന്ന മുല്ലപ്പൂ വിടരുന്ന നാണത്തോടെ അവൾ മന്ദഹസിച്ചു. പിന്നെ വെണ്ണനിറമുള്ള കൈ നീട്ടിക്കൊടുത്തു. അവളുടെ കൈയും പിടിച്ച് ജിനു നൃത്തം ചെയ്യുന്ന ആളുകൾക്കിടയിലൂടെ ഹാളിന്റെ മധ്യഭാഗത്തേക്ക് നടന്നു. ചടുലവും ആവേശമുണർത്തുന്നതുമായ ആ ട്രാക്കിനൊത്ത് അവരും നൃത്തം ചെയ്തുതുടങ്ങി. താൻ പഠിപ്പിച്ചതിലും നന്നായി അവൻ ഡാൻസ് കളിക്കുന്നത് കണ്ടപ്പോള്‍ സെലീന അതിശയിച്ചുപോയി. ഒരു നെല്ലിട വിട്ടുകൊടുക്കാതെ അവളും കൂടെക്കൂടി.

Leave a Reply

Your email address will not be published. Required fields are marked *