‘ എനിക്കും വലിഷ്ടാ… ഈ ചട്ടയും മുണ്ടും. അച്ചായത്തിന്മാരായാൽ ഒരിക്കലെങ്കിലും ആ വേഷമിടണം.’
‘ ഓ… ഞാനതിന് ജന്മനാ അച്ചായത്തിയല്ലല്ലോ. ഇച്ചായൻ കെട്ടി അച്ചായത്തിയായതല്ലേ?’
‘ എന്നാലും ആന്റി പറഞ്ഞെ കേട്ടപ്പൊ എനിക്കൊരാഗ്രഹം. ആന്റീനെ ചട്ടയും മുണ്ടുമിട്ട് കാണാൻ. വല്ല വകുപ്പുമുണ്ടോ?’
‘ പിന്നേയ്… ഇവിടീ പൊറംനാട്ടിൽ കിട്ടുവല്ലേ ചട്ടേംമുണ്ടും.. നടക്കണ കാര്യം വല്ലോം പറ ജിനൂട്ടാ’
‘ ഉംമ്… ഒരാഗ്രഹം പറഞ്ഞതാ.. ആന്റിയല്ലാതെ വേറാരാ എനിക്കതിതൊക്കെ സാധിച്ചുതരുക?.. ങും.. നടക്കത്തില്ലേൽ പോട്ട്..’
ഡാന്‍സ് തുടങ്ങി നിമിഷങ്ങൾക്കകം തന്നെ ജിനുവിന് അല്പം കാര്യമായ പരിശീലനം വേണമെന്ന് സെലീനയ്ക്ക് മനസ്സിലായി. ഇടയ്ക്കവൾ ‘ആ’ എന്ന് നിലവിളിച്ച് പുറകിലേക്ക് മാറി. പിന്നെ അവനെ നോക്കിയൊന്ന് പുഞ്ചിരിച്ചു.
‘ ഒരു കാര്യം നീ ഷുവറായി പഠിക്കാനൊണ്ട്.’
‘ എന്താ?’
‘ എന്റെ പൊന്നുമോൻ ഡാൻസിന് വിളിച്ചോണ്ട് വരുന്ന പെൺപിള്ളേരെടെ കാല് ചവിട്ടി ഒടിക്കരുത്! തന്തന്മാരുടെ കൈയുടെ ചൂടറിയും’ അവള്‍ അവന്റെ കൈയിൽ പിച്ചി.
‘ ഒന്നുപോ ആന്റി… വല്യ ആളാവല്ലേ’ അവന് പരിഭവം. സെലീന ചിരിച്ചുകൊണ്ട് വീണ്ടും അവന്റെ ചുമലിൽചേര്‍ന്ന് ആടി.
എകദേശം ഒരു മണിക്കൂറോളം അവരാ പാട്ടിന്റെ താളത്തിനൊത്ത് ആടിക്കൊണ്ടിരുന്നു. ഡാൻസ് ചെയ്യുമ്പൊ ഒരു പെണ്ണിനെ എങ്ങനെയാണ് പിടിക്കേണ്ടതെന്നും അവളെ എങ്ങനെ മൃദുവായി കറക്കി റൂം നിറഞ്ഞാടണമെന്നും അവളവനെ പഠിപ്പിച്ചു. സെലീനയ്ക്ക് അറിയാമായിരുന്നപോലെ ജിനു ഒരു ഫാസ്റ്റ് ലേണറായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽതന്നെ അവൻ ഒരുവിധം സ്റ്റെപ്പെല്ലാം പഠിച്ചെടുത്തു. അല്പനേരംകൂടി കളിച്ചപ്പോഴേക്കും ഇരുവരും തളർന്നു. കുറേനേരം സോഫയിൽ ഇരുന്നപ്പോൾ കിതപ്പുകളൊക്കെ അടങ്ങി. ജിനു പാട്ടും ഓഫുചെയ്ത് ആന്റിയുടെ തോളിൽ തല ചാരിയിരുന്നു.