“”ഏട്ടൻ ഇന്നെന്നെ കൊണ്ടാക്കാൻ ഉണ്ടാവില്ലല്ലേ..””
“”നീ ഇന്ന് ബസിനു പോയാൽ മതി.. അവന്റെ ക്ഷീണമൊന്നു മാറിക്കോട്ടെ “” ദേവൂട്ടിയുടെ ചോദ്യം കേട്ട അമ്മ അവളോടായി മറുപടി പറഞ്ഞു..
അതുകേട്ട ദേവൂട്ടി എന്നോട് ചിരിച്ചു അവളുടെ റൂമിലേക്ക് പോയി.. ഞാൻ വീണ്ടും കിടന്നു.. ഉറക്കം വരുന്നില്ല.. ഫോണെടുത്തു നോക്കി.. അയ്യോ!! ചേച്ചിയുടെ മെസ്സേജ്.. 5 മിനിറ്റ് ആയി മെസ്സേജ് വന്നിട്ട്. വേഗം ഓപ്പൺ ആക്കി നോക്കി..
എന്തായി?. എണീറ്റോ?. നേരതെ എണീക്കു!!-എന്നിങ്ങനെയുള്ള കുറച്ചു മെസ്സേജുകൾ. അപ്പോഴാണ് എനിക്ക് ഇന്നലെ ഞാനും ചേച്ചിയും സംസാരിച്ച കാര്യങ്ങൾ ഓർമ്മ വന്നത്. മുഖത്തു ഒരു പുഞ്ചിരി സെറ്റ് ആക്കി ചേച്ചിക്കൊരു സെൽഫി അയച്ചു കൊടുത്തു. എന്നിട്ടൊരു മെസ്സേജും..
“”കണ്ടോ എണീറ്റു. ഇനി കുളിക്കണം.. പിന്നെ ചേച്ചി എല്ലാ ജോലിയും തീർത്തിട്ട് കുളിക്കണ്ട. ആദ്യം കുളിച്ചിട്ടു എല്ലാ ജോലിയും ചെയ്യ് “” മെസ്സേജ് അയച്ചെങ്കിലും റിപ്ലൈ വന്നില്ല. ഫോൺ തായതു വച്ചു. വീണ്ടും എണീറ്റു പ്രഭാത കർമങ്ങൾക്ക് ശേഷം ഒന്ന് കുളിച്ചു.. അമ്മയുടെ അടുത്ത് ചെന്നു കൊഞ്ചി.. അൽപ്പം ഭക്ഷണം കഴിച്ചു. അപ്പോഴേക്കും ചേച്ചിയുടെ മെസ്സേജ് വന്നിരുന്നു.. എന്റെ സെൽഫിക്ക് ഒരു ലൈക് ഉണ്ട്.
“”Good boy.. ഞാൻ പണിയൊക്കെ കഴിഞ്ഞേ കുളിക്കാറുള്ളു.. ഇപ്പോൾ കുളിച്ചു കഴിഞ്ഞാൽ പിന്നെ ആകെ വിയർത്തു നാറും. പിന്നെ വീണ്ടും കുളിക്കണം.”” മെസ്സേജ് കണ്ട ഉടനെ ഞാൻ ടൈപ് ചെയ്യാൻ തുടങ്ങി.