അതുകൊള്ളാമെന്നു എനിക്കും തോന്നി.. ഇനി ഞാൻ തകർക്കും.. മനസ്സിൽ സ്വയം ആർപ്പുവിളികൾ വിളിച്ചു ഞാൻ അടങ്ങി നിന്നു..
പിന്നെ സംസാരിച്ചു തീർന്നപ്പോഴേക്കും ബസ് ഇറങ്ങേണ്ട സ്ഥലമെത്തി.. കുട്ടിയെ ചേച്ചിക്ക് കൈമാറി നാളെ കാണാം എന്ന് ഒരു കാമുകനെ പോലെ ഞാൻ ആരും കേൾക്കാതെ പറഞ്ഞു. എന്റെ കണ്ണുകളിലേക്ക് നോക്കി ok എന്ന് പതിയെ പറഞ്ഞപ്പോൾ ഞങ്ങളൊരു സ്കൂൾ ടൂർ കഴിഞ്ഞു വരുന്ന ഫീൽ ആയിരുന്നു. ഞങ്ങളെ വെയിറ്റ് ചെയ്ത് സന്തോഷേട്ടൻ നിൽക്കുന്നുണ്ടായിരുന്നു. ജീപ്പിൽ കയറി വീട്ടിൽ എത്തിയ ഓർമയെ ഉണ്ടായിരുന്നുള്ളു.. ഓടിച്ചെന്നു കിടന്നു..
പുലർച്ചെ അച്ഛന്റെ അമ്മയോടുള്ള ഉപദേശങ്ങൾ കേട്ടാണ് ഉണർന്നത്.. എനിക്ക് psc ക്ക് എന്തായാലും കിട്ടുമെന്ന എന്റെ വാക്കുകൾ അച്ഛന് ഒരുപാട് ഉന്മേഷം നൽകിയിരിക്കുന്നു. അത് അമ്മയോടുള്ള ആ വാക്കുകളിൽ കാണാം..
മെല്ലെ എണീറ്റ് അറ്റത്തെത്തിയ മൂത്രം കൊണ്ടുപോയി കൃത്യ സ്ഥാനത് പതിപ്പിച്ചു.. ഹാ.. മനസിനും ശരീരത്തിനും ഒരാശ്വാസം. പെട്ടെന്ന്!! കിലുങ്ങുന്ന മണി പാദസരങ്ങളുമായി ദേവൂട്ടി എന്റെ അടുത്തേക്ക് ഓടി വന്നു..
“”ഏട്ടൻ എണീറ്റോ.. ഞാൻ എത്ര നേരായി കാത്തിരിക്കണ് “” കോളേജിലേക്ക് പോകാനായി പച്ച കളർ ടോപ്പും ഇട്ടു അവൾ എന്റെ മുമ്പിൽ വന്നു നിന്നു..
“”മുഖമൊക്കെ കണ്ടില്ലേ ആകെ കരിവാളിച്ചു.. ഏട്ടൻ ശരിക്കും ഉറങ്ങിയില്ലേ “” എന്റെ മുഖത്തു നോക്കി അവളതു ചോദിച്ചു.
“”പിന്നെ ഉറങ്ങാതെ.. നല്ലോണം ഉറങ്ങി.. യാത്ര ചെയ്തതിന്റെ ക്ഷീണമാവും “”