“”അതൊക്കെ പോട്ടെ.. നിന്റെ പെങ്ങൾക്ക് കല്യാണൊന്നും നോക്കണില്ലേ “”
“”അവൾക്കിപ്പോൾ കല്യാണൊന്നും വേണ്ടേച്ചി.. കുറെ പഠിക്കണം ന്നാ പറയണേ “”
“”അതിപ്പോൾ കല്യാണം കഴിഞ്ഞാലും പഠിക്കാലോ.. “”
“”അതൊക്കെ ഈ പറച്ചിലിൽ മാത്രേ ണ്ടാവൂ.. കല്യാണം കഴിഞ്ഞാൽ പിന്നെ അതിന്റെതായ തിരക്കിൽ ആവും “”
“”അതും ശരിയാ.. എന്തായാലും എന്റെ വകയിലൊരു പയ്യനുണ്ട് അവനു വേണ്ടി ഒന്നാലോചിച്ചാലോ.””
“”ങേ ഇത്ര പെട്ടെന്ന് ബ്രോക്കർ പണിക്കിറങ്ങിയോ?”” ഞാനൊന്നു കളിയാക്കി ചോദിച്ചു.
“”അങ്ങനെയെങ്കിൽ അങ്ങനെ.. വീട്ടിൽ അവളുടെ വിവാഹത്തിനെ കുറിച്ചെന്തെങ്കിലും ഒരു സംസാരം വരികയാണെങ്കിൽ നീ ഞാൻ പറഞ്ഞതിനെ കുറിച്ചൊക്കെ ഒന്നാലോചിക്കണം.. അവന്റെ ഫോട്ടോ ഞാൻ വാട്സ്ആപ്പ് ചെയ്യാം “”
“”പിന്നെന്താ.. എന്റെ ചേച്ചി പറഞ്ഞാൽ പിന്നെ ഞാൻ ചെയ്യണ്ടിരിക്കോ “”
“”എന്താ മോനെ ചേച്ചി വിളിക്കൊരു സ്നേഹക്കൂടുതൽ “”
“”ഒന്ന് പോ ചേച്ചി “” എന്നും പറഞ്ഞു ഞാൻ ചേച്ചീടെ ചുമലിൽ എന്റെ ചുമലുകൊണ്ട് പതിയെ ഒന്നിടിച്ചു..
“” ചെക്കാ കുട്ടി പാലുകുടിക്കുന്നുണ്ട് അടങ്ങി നില്ക്കു “”
“”ഓഹോ അവൾ ഉറങ്ങിയില്ലേ.. “”
“” എവിടെ ഉറങ്ങാൻ ബെഡിൽ കിടന്നാൽ സുഖായി ഉറങ്ങിക്കോളും.. “”
“”ഇനി ഞാൻ പിടിക്കണോ ചേച്ചി കുറച്ചുനേരം “”
” 2″വേണ്ടെടാ ഞാൻ പിടിച്ചോളാം “”
“”ഇത്രേം നേരം ചേച്ചി പിടിച്ചതെല്ലേ. ഇനി ഞാൻ പിടിച്ചോളാം.. പിന്നെ ചേച്ചി എന്റെ ബന്ധു ആവാൻ പോവുകയല്ലേ..അപ്പൊ പിന്നെ കുറച്ചുതരവാദിത്യം എനിക്കും ഉണ്ടാവില്ലേ “”