ചിലപ്പോൾ മമ്മി കൂടെയുണ്ടാവും ചിലപ്പോൾ ഉണ്ടാകില്ല.
ഫ്ലാറ്റിലെ നെയ്ബേഴ്സിന് എല്ലാവർക്കും മമ്മിയെയും എന്നെയും ഏറെക്കുറെ അറിയാം.
അങ്ങനെ ഞാൻ കഷ്ടി 19 വയസ്സ് ഉള്ള ടൈം . ഞാൻ ഒരു ദിവസം അവിടെ പോയി താഴത്തെ കഫറ്റീരിയയിൽ ഒരു ജൂസ് കുടിക്കാനായി നിൽക്കുമ്പോൾ ആണ് നെയ്ബർ ഒരു അങ്കിൾ ഉണ്ട്, പുള്ളിക്കാരനെ ശ്രദ്ധിച്ചത്.
അങ്ങേരെ കണ്ടിട്ട് ഒരു രണ്ടുമൂന്ന് മാസം ആയി. മറ്റേത് എല്ലാ ആഴ്ചയും പുള്ളിക്കാരനെയും വൈഫിനെയും സ്ഥിരം കാണാറുണ്ട്.
പുള്ളിക്കാരൻ നോക്കി ചിരിച്ചു, ഞാനും.
പിന്നെ വീണ്ടും ഒരു രണ്ടു മൂന്നു ദിവസം കഴിഞ്ഞ് ഇതുപോലെ ഞാൻ ഹൈപ്പർ മാർക്കറ്റിൽ പോയപ്പോൾ വീണ്ടും അങ്ങേരെ കണ്ടു, ചിരിച്ചു.
അങ്ങനെ ഒരു രണ്ടുമൂന്ന് ആഴ്ച കൊണ്ട് നിങ്ങള് കുറച്ച് ഒക്കെ സംസാരിച്ചു, ഒന്നുകൂടി പരിചയം ആയി.
അങ്ങേര് ഞങ്ങളുടെ ഫ്ലാറ്റിന്റെ തൊട്ട് മുകളിലെ നിലയിലാണ് താമസിക്കുന്നത്. രണ്ടു മൂന്നു മാസം എവിടെയായിരുന്നു എന്ന് ചോദിച്ചപ്പോൾ പുള്ളിക്കാരനും വൈഫും പിള്ളേരുടെ കൂടെ ജർമ്മനിയിൽ ആയിരുന്നു എന്നു പറഞ്ഞു.
എനിക്ക് പിന്നെ വേറെ കമ്പനികൾ ഇല്ലാത്തതുകൊണ്ടും പുള്ളിക്കാരൻ എന്റെ റെയിഞ്ച് അനുസരിച്ച് കുറച്ച് സിനിമകൾ കുറച്ച് ബുക്സ് ഇതിനെയൊക്കെ പറ്റി സംസാരിക്കാറും ഉണ്ട്. എന്തിന് ഏ
റെ പറയുന്നു, എനിക്ക് അല്പമെങ്കിലും പരിചയവുമോ കമ്പനിയോ ഉള്ള ഒരാളോ ഒരേയൊരു ആളോ ആയി പുള്ളിക്കാരൻ മാറി.
പുള്ളിക്കാരന് ഒരു കമ്പനിയ്ക്ക് ഞാൻ രാവിലെ നടക്കാനോ ഓടാനോ കൂടി പോകാറുണ്ട്. പിന്നെ അങ്ങേര് ഒരിത്തിരി ഹൈ പ്രൊഫൈൽ ആള് ആയതുകൊണ്ട്, വേറെ സ്റ്റാൻഡേർഡ് പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ട് മമ്മിക്ക് അതിന് കംപ്ലൈന്റും ഇല്ല.