അശ്വിൻ : ഏ… അല്ലടാ എന്തായി?..
“എന്ത്? ”
അശ്വിൻ : എടാ നീ പറഞ്ഞില്ലേ. അവിടെ ഒരു പെണ്ണ്ണ്ടന്ന്. ഏതാ ആ പെണ്ണ് പൊളിയാണോ.? പിന്നെ ട്യൂഷൻ ടീച്ചർ എന്താപ്പാട് ചരക്കാണോ.?
👀😳
💭 ദൈവമേ ഈ അണ്ടി എന്തൊക്കെ പറയണത്.ഇവൻ പറഞ്ഞതൊക്കെ ഇവൾ കേട്ടോ ആവോ 💭
” എടാ ഞാൻ വണ്ടി ഓടിക്കാ ഞാൻ നിന്നെ വിളിക്കാം. ശരിടാ…”
“എടീ നീ കട്ടാക്കിക്കോ ”
അശ്വിൻ : എടാ.. ഹെലോ.. ഹെലോ..
അവൾ ഫോൺ കട്ട് ചെയ്തു.
അപർണ : എന്തെ കട്ടാക്കാൻ പറഞ്ഞെ ഞാനുണ്ടായിട്ടാണോ
” നീ ഉണ്ടായിട്ടൊന്നല്ല ഞാൻ വണ്ടി ഓടിക്കല്ലേ. അതുമല്ല എന്റെ ഫോൺ വിളി കഴിയും വരേ നീ എന്റെ ചെവീൽ ഫോണും വെച് നിക്കോ..”
അപർണ :മ്മ്..മ്.. അല്ല ഫോൺ തിരിച്ചു നിന്റെ പോക്കറ്റിൽ വെക്കണോ
” വേണ്ട വേണ്ട അത്. നിന്റെ കൈയിൽ വച്ചാമതി ”
അവളെന്റെ ഫോൺ നോക്കുന്നത് കണ്ടു.ലോക്ക് ആയത് കാരണം കൈയിൽ പിടിച്ചിരുന്നു.
💭 ഹൂ ഫോൺ ലോക്ക് ആണ് സീനില്ല. ഇനി അതിൽ വേണ്ടാത്തത് കണ്ട്ഞ്ഞ് അടുത്ത പ്രശ്നമാകും 💭
അങ്ങനെ അവളുടെ വീട്ടിന്റെ അടുത്തെത്തി.
” നീ എവിടുന്ന് നടക്കൂലേ. അതോ ഞാൻ വീട്ടിലാക്കാണോ ”
അപർണ : നിന്റെഷ്ട്ടം 😊
” എന്നാ നീ നടന്നോ ”
അപർണ : 😶
” എടി പെണ്ണെ ആ കാണുന്നതല്ലേ നിന്റെ വീട്. ”
അപർണ : ആ.. ഞാൻ നടന്നോളം 😔
💭ഈ കുരിപ്പതീനേ കൊണ്ട് 💭
” അല്ലെങ്കെ നീ ഇറങ്ങേണ്ട. ഞാൻ വീട്ടിലേക്ക് തരാ. ഇനി വീട്ടിലാക്കാഞ്ഞിട്ട് നിന്റെ മോന്ത താത്തണ്ട “