ട്യൂഷൻ ക്ലാസിലെ പ്രണയം [Spider Boy]

Posted by

 

അപർണ : ഞാനും ഇവിടെത്തേ പിള്ളേര് മൊത്തം ചേച്ചീന്ന് തന്നെയാ വിളിക്കാ. ചേച്ചീന്ന് വിളിക്കുന്നതാ അവർക്ക് ഇഷട്ടം.

 

” പേരെന്ത്”

 

അപർണ : അനശ്വര. അമ്മു ന്നാ ചേച്ചീടെ വീട്ടിൽ വിളിക്കാ.

 

” എടീ ഇപ്പൊ ഏഴ് മണിയായി ഇനി ടീച്ചർ വന്നാ പഠിപ്പിക്കോ. നമ്മുക്ക് പോയാലോ. ”

 

അപർണ : ആ അത് ഞാനും പറയാനിരിക്കയിരുന്നു. ഞാൻ ഇവിടെ ഒറ്റക്ക് ബോറടിച്ചിരിക്കായിരുന്നു. നീ വന്നിട്ട് പോവാന്ന് വിചാരിച്ചതാ.

 

” എന്നാ വാ പോവാം ”

 

ഞാൻ പോവാൻ വേണ്ടി പുറത്തേക്ക് നടന്നതും

 

അപർണ : ടാ പോകല്ലേ. ചേച്ചീടെ വീട്ടിൽ പറയണം

 

” എന്തിന് ”

 

അപർണ : പിന്നെ ആരോടും പറയാതെ പോവേ

 

” എന്നാ നീ പോയിട്ട് പറഞ്ഞിട്ട് വാ ”

 

അപർണ : നീ പോവല്ലേ. ഞാൻ ഇപ്പൊ വരേ പോവലെ…

 

അവൾ പറയാൻ മെല്ലെ ഓടിയാണ് പോയത്.

 

💭ശ്ശേ ഇവളായിരുന്നോ പെണ്ണ്. ഞാൻ വേറെആരെങ്കിലും ആണെന്ന് വിചാരിച്ചു ഓരോന്നു ആലോചിച്ച് കൂട്ടി 💭

 

ഞാൻ സ്കൂട്ടറിനടുത്തേക്ക് നടന്നു

 

അവൾ എന്റെ അടുത്തേക്ക് വരുന്നു.

 

അപർണ : ഞാൻ വിചാരിച്ചു നീ എന്നെ കൂട്ടാതെ പോയീന്ന്

 

” അതിന് ഞാൻ പോയില്ലല്ലോ വണ്ടി എടുക്കാൻ വന്നതല്ലേ. ”

 

അപർണ : നീ എന്നെ കൂട്ടാതെ പോവില്ലെന്ന് എനിക്കറയാം. ഞാൻ വെറുതെ പറഞ്ഞു നോക്കിയതാ.

 

” ആാ…. വാ കേറ് പോവാ 😒”

 

അവൾ കയറുന്നതിനു മുന്നേ ഞാൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു.ഒന്നു ബ്രേക്ക് പിടിച്ചു ചെറുതായി ആക്സിലേറ്റർ കൊടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *