ട്യൂഷൻ ക്ലാസിലെ പ്രണയം [Spider Boy]

Posted by

 

അപർണ : സൊ…റി😊

 

” ഒക്കെ ചെയ്തിട്ട് ഓളെ സോറി.

അപ്പൊ നിന്റെ അമ്മയാണല്ലേ എന്നെ ഇവിടെ തളച്ചത്. ”

 

അപർണ : ആവോ എനിക്കാറായില്ല 😌

 

ആ പറച്ചിലിൽ എനിക്ക് എന്തോ ഒരു പന്തികേട് തോന്നി. ഞാനത് ശ്രദ്ധിക്കാൻ പോയില്ല.

 

“അല്ലടി പെണ്ണെ നീ മാത്ര ഉള്ളൂ എവിടെ. ബാക്കി ഒക്കെ എവിടെ? ”

 

അപർണ : അതോ. ഞാൻ മാത്രമേ പ്ലസ് ടൂ ന് പഠിക്കുന്നുള്ളു. ബാക്കി ഉള്ളോരൊക്കെ പത്തിൽ പഠിക്കുന്നവരാ. അവർക്ക് രാവിലെയാ ക്ലാസ്. എനിക്ക് ഈ നേരത്തും.

 

” എപ്പളാ ക്ലാസ് കഴിയുന്നത് ”

 

അപർണ : നമ്മുക്കൊരു ഒരു ആറരക്ക് തുടങ്ങിയാൽ ഒരു എട്ടര വരെ. ചില ദിവസങ്ങളിൽ 8.00 വരെ ഉണ്ടാവുള്ളു.

 

” അല്ല നീ ഒറ്റക്ക് രാത്രി നടന്ന് പോകും ”

 

അപർണ : പിന്നെ രാത്രി ഞാൻ ഒറ്റക്ക് പോവേ. അച്ഛൻ വരും വിളിക്കാൻ. ഇനിപ്പോ നീ ഉണ്ടല്ലോ.

 

” ഞാനോ ”

 

അപർണ : ആ നീ തന്നെ. നിന്റെ അമ്മയാ പറഞ്ഞെ ഇനി ഞാൻ നിന്റൊപ്പം വന്നാമത്തീന്ന്. പിന്നെ എന്റെ അച്ഛനും പറഞ്ഞു നിന്റെ ഒപ്പം പോന്നോന്ന്

 

💭അയ്യോ ഇനി ഇവളെയും ചുവന്നു നടക്കേണ്ടി വരോ ഭഗവാനെ..💭

 

” അല്ലടി പഠിപ്പിക്കുന്ന ടീച്ചർ എവിടെ ഇവിടെ ഇല്ലന്നാണല്ലോ ഓരെ വീട്ടുകാർ പറഞ്ഞെ ”

 

അപർണ : ആ ചേച്ചി അച്ഛമേനെ കൊണ്ട് ഡോക്ടറെ കാണിക്കാൻ പോയതാ. ഞാനും വരുമ്പോ പോകുന്നുണ്ടായിരുന്നു. അപ്പളാ ചേച്ചി പറഞ്ഞേ നീ വരുന്നുണ്ടെന്നും ഞാൻ വൈകാണെങ്കിൽ അവന്റെ ഓപ്പം എന്നോട് വീട്ടിൽ പൊയ്ക്കൊള്ളാൻ.

 

” ഓ ഹോ. അങ്ങനെയാണോ. അല്ല നീ ചേച്ചീന്നാണോ വിളിക്കാ. എന്താ ഓരെ പേര് “

Leave a Reply

Your email address will not be published. Required fields are marked *