ഫങ്ക്ഷന് പോവണ്ട ഇന്ന് ഞാൻ ഒഴിഞ്ഞെങ്കിലും മമ്മി സമ്മദിച്ചില്ല,ഞാൻ വരുന്നതിൽ രവി അത്രേ സന്തോഷം കാണിച്ചില്ല.എനിക്ക് കാര്യം എന്തണെന്നു മനസിലായില്ല.
മാര്യേജ് ഫങ്ക്ഷന് വൈകിട്ട് ആയിരുന്നു.പതിവുപോലെ രവി ആണ് കാറ് ഓടിച്ചത്.
ഏതാണ്ട് 8 മണിയോടെ അവിടെ നിന്ന് തിരിച്ചു.രവി എന്റെ അടുത്ത് കാർക്കശ്യം ആണെങ്കിലും മമ്മിയോടും നവ്യയോടും വളരെ സൗമ്യനാണ് .അയാൾ ഇടയ്ക്കു ചളിയൊക്കെ പൊട്ടിക്കുണ്ട് .മമ്മിയും നവ്യയും അതിനോട് പോസിറ്റീവ് ആയി ചിരിക്കുന്നുമുണ്ട്. ഇടയ്ക് നവ്യയെ കളിയാക്കുന്നു , അങ്ങനെ പല രീതിക്കും അയാൾ ഒരു കുടുംബാംഗത്തെ പോലെ പെരുമാറുന്നു ,അതിൽ അവർക്കു എതിർപ്പൊന്നും ഇല്ലതാനും.
വഴിയിൽ ഒറ്റ മനുഷ്യരില്ല . എനിക്ക് എന്തോ അച്ഛന്റെ മരണ ദിവസം ഓർമ വന്നു .
കാർ ഒരുപാടു പോന്നിരുന്നു . പെട്ടെന്ന് ഒരു വാൻ കാറിനു കുറുകെ കൊണ്ട് നിര്ത്തുന്നു. രണ്ടുപേര് വാനിൽ നിന്ന് ചാടി ഇറങ്ങി. മമ്മിയും നവ്യയും പേടിച്ചു നിലവിളിച്ചു .അവർ അലറി കൊണ്ട് പുറകിലെ ഡോറിലേക്കു കയ് വെച്ചു .
പിന്നെ ഞാൻ കണ്ടത് രവിയുടെ തനി രൂപമാണ് ,അയാൾ അലറികൊണ്ട് ചാടി ഇറങ്ങി .അവരെ നേരിട്ടു.5 മിനിറ്റ് കൊണ്ട് അയാൾ അവരെ നിലം പരിശാക്കി.അവർ തിരിച്ചു വാൻ ൽ കയറി വണ്ടി എടുത്തു പോയി
പക്ഷെ എനിക്കെന്തോ അത് ദഹിച്ചില്ല.ഇത് ഒരു നാടകം പോലെ എനിക്ക് തോന്നി .എന്നാൽ മമ്മികും നവ്യയ്ക്കും അങ്ങനെ ആയിരുന്നില്ല ,അവർ
ശരിക്കും വിരണ്ടു അത് പോലെ ഒരു സംഭവം അവർ നേരിട്ടിട്ടില്ല.