രവിയുടെ പ്രതികാരം 1 [ Gayathri]

Posted by

മറ്റേ ആൾ കയ്യിൽ പിടിച്ച കത്തി അച്ഛന്റെ പുറകിൽ കുത്തിയിറക്കി .

 

രവിയേട്ടൻ അനങ്ങാതെ നോക്കിയിരിക്കണത് ഞാൻ കണ്ടു.ഈ വഴി വന്നതിന്റെ അർഥം എനിക്ക് ഇപ്പോൾ മനസിലായി. ഇയാൾ ഇവർക്കൊപ്പം ആണ് . ഞാൻ കണ്ടെന്നറിഞ്ഞാൽ എന്നെയും തീർക്കും എന്ന് എനിക്ക് തോന്നി.

 

എന്നാൽ എന്നെ ഞെട്ടിച്ചു കൊണ്ട് ആ നാലു പേരും വണ്ടിയുടെ അടുത്തേക്ക് വന്നു ഡോർ തുറന്നു എന്നെ വലിച്ചു പുറത്തിട്ടു.

 

രവി ഇടയ്ക്കു വീണു .മുജീബിക്ക ഇത് ഞാൻ നോക്കിക്കോളാം .അവൻ പുറത്തു പറയില്ല .

 

മുജീബ് എന്നെ നോക്കി എന്നിട്ട് അലറി

നിന്റെ തന്തയെ ഞങ്ങൾ തീർത്തു .ഇനി നീ വാ തുറന്നാൽ നിന്റെ കുടുംബം അടക്കം ഞാൻ കത്തികും, മനസ്സിലായോ? പോലീസും പട്ടാളവുമൊക്കെ എനെറെ കയ്യിലാ.

 

ഞാൻ നിസ്സഹായനായി നിന്ന്  തേങ്ങി . ഇവിടെ നിന്ന് ജീവനോടെ പോവേണ്ടത് എന്റെ ആവശ്യം ആണ് .എന്റെ അമ്മയ്ക്കും അനിയത്തിക്കും ഞാൻ മാത്രെമേ ഉള്ളൂ .

 

അവനെ ഞാൻ നോക്കിക്കൊളാം.അവൻ മിണ്ടില്ല .രവി ഇടപെട്ടു .

 

എന്ന നിനക്ക് കൊള്ളാം .അല്ലെ നിനക്കും ഇയാളുടെ അവസ്ഥ വരും .കൂടുതൽ പറയണ്ടല്ലോ .

 

രവി തലയാട്ടി .

——————————————————————————————————————

 

അച്ഛന്റെ സംസ്‍കാരം കഴിഞ്ഞു.കേസ് എന്തെയോ അയി .അവർ അത് ഒതുക്കി തീർത്തു .എനിക്ക് ഒന്നും മിണ്ടാനായില്ല , കണ്ടതെല്ലാം ഞാൻ എന്റെ മനസ്സിൽ കുഴിച്ചു മൂടി .എന്റെ കുടുംബത്തിന് വേണ്ടി എനിക്കതു ചെയ്യേണ്ടി വന്നു. പ്രതികരിക്കാൻ കഴിവില്ലാത്ത്ത മകനായതിൽ ഞാൻ  അച്ഛനോട് മാപ്പു ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *