രവിയുടെ പ്രതികാരം
Raviyude Prathikaaram Part 1 | Author : Gayathri
കാർ മുന്നോട്ടു നീങ്ങി
എന്താ ഈ വഴി. പപ്പ രവിയോട് ചോദിച്ചു
മയക്കത്തിൽ ആണേല്ഉം ഞാൻ ചോദ്യം കേട്ടു.
മറ്റേ വഴി മണ്ണിടിച്ചിൽ ആണെന്ന് വാട്സ്അപ് ഗ്രൂപ്പിൽ കണ്ടു ,രവി മറുപടി പറഞ്ഞു.
മ്മ് ഈ വഴി വെട്ടമൊന്നും ഇല്ലാലോ.
അതെ ,പതിയെ പോകാം
കുറെ മുന്നോട്ടു ചെന്നപ്പോൾ വണ്ടി നിന്നു.മുന്നിൽ കിടന്ന വണ്ടിയിൽ നിന്നും നാലു ആളുകൾ ഇറങ്ങിവരുന്നത് ഞാന് പാതി അടഞ്ഞ കണ്ണുകളിലൂടെ കണ്ടു
ഒന്ന് മുജീബ് ഇക്കയാണ്. മറ്റേതു അയാളുടെ ബിസിനസ് പാർട്ണർ ലിയാക്കത്
.ഇവർ പലവട്ടം വീട്ടിൽ വന്നിട്ടുള്ളത് ആണ് .വന്നാൽ മുറി അടച്ചിട്ടു സംസാരിക്കു൦ .എന്താണ് സംസാരിക്കുന്നതു എന്ന് ഞാൻ നോക്കാറില്ല.ബിസിനസ് കാര്യങ്ങൾ ആണെന്ന് ഉറപ്പാണ് .
പപ്പ ഗ്ലാസ് താഴ്ത്തി. “ആ ടെൻഡറിൽ നിന്ന് ഒഴിയാൻ നമ്മൾ പറഞ്ഞതല്ലേ മുതലാളി. ഈ പാവങ്ങളും പിഴച്ചു പോട്ടെ” .മുജീബ് പറഞ്ഞു .
ഇവിടെ വച്ച് ഇതൊന്നും സംസാരിക്കാൻ പറ്റില്ല ,മോൻ പുറകിൽ ഉറങ്ങുന്നു ണ്ട് .
വേണ്ട .മൊതലാളി പുറത്തേക് വാ ,ഇവിടെ വച്ച് സംസാരിച്ചു തീർക്കാതെ നമ്മൾ പോകില്ല.
പപ്പ പുറത്തിറങ്ങി,രവി വണ്ടിയിൽ തന്നെ ഇരിക്കുന്നു.
മൂന്നുപേരും സംസാരിക്കുന്നു , ബാക്കി രണ്ടു പേര് മാറി നിൽക്കുന്നു ,
പപ്പ എന്തോ പറഞ്ഞു തർക്കിക്കുന്നുണ്ട് ,വണ്ടിയുടെ ഇരമ്പത്തിൽ ഒന്നും ക്ലിയർ ആകുന്നില്ല ,ടെൻഡർ റിലേറ്റഡ് ആണെന്ന് ഉറപ്പാണ് .
മുന്നേ പറഞ്ഞു ഉറപ്പിച്ച പോലെ ആ മാറി നിന്ന രണ്ടുപേർ അച്ഛന്റെ അടുത്തേക് വന്നു .എന്നിട്ട് ഒരാൾ അച്ഛന്റ്റെ വായ് പുറകിൽ നിന്ന് പൊത്തി .മറ്റേ കയ്യ് കൊണ്ട് ,അച്ഛന്റെ വലതു കയ്യും പിടിച്ചു .