നിനക്ക് ബിസിനസ് നടത്തുന്നതിനേക്കാൾ നല്ലത് ഡാൻസർ ആവുന്നത്… നിന്നെ പോലൊരു മുതലിനു അതാ ചേർച്ച..
സ്വന്തം ഭാര്യയെ ഇത്രയൊക്കെ ചെയ്തു കമന്റ് അടിക്കുന്നത് നോക്കി നിൽക്കാനേ നിരഞ്ജനും സാധിച്ചുള്ളൂ
ഭദ്രൻ ഇത്തവണ തിരിഞ്ഞത് നിരഞ്ജന് നേരെ ആയിരുന്നു…. നിരഞ്ജന്റെ കേട്ടല്ലാം ഭദ്രൻ ഊരി മാറ്റി..അയ്യാളെ എതിർത്താൽ തന്റെ മകൾക്ക് ഭീഷണിയാണെന്ന് നിരഞ്ജനും മനസ്സിൽ ആയതോണ്ടാവാം നിരഞ്ജൻ ഭദ്രന്റെ നേരെ തിരിയാതെ ദേവികക്ക് അടുത്തേക്ക് ഓടിയത് നിലത്തു കരഞ്ഞു തളർന്നു ഇരിക്കുന്ന അവളെ അവൻ ചേർത്ത് പിടിച്ചു എഴുന്നേൽപ്പിച്ചു. സോഫയിൽ ഇരുത്തി….
ഒന്നുമില്ല ദേവു കരയല്ലേ. എല്ലാം നമുക്ക് ശരിയാക്കാം…. വിഷമിക്കല്ലേ….
നിരഞ്ജൻ ദേവികയുടെ കൈയിൽ അമർത്തി പിടിച്ചു ആശ്വസിപ്പിക്കാൻ തുടങ്ങി…
ഭദ്രൻ ഇതെല്ലാം കണ്ട് ചിരിക്കാൻ തുടങ്ങി….. ഒരു തരം ഭ്രാന്തമായ ചിരി.
നിനക്ക് അപ്പോൾ ആശ്വസിപ്പിക്കാനൊക്കെ അറിയാം.. വേണ്ടപെട്ടവർക്ക് വേദനിക്കുമ്പോൾ ഉള്ളു പിടയുന്നുണ്ടല്ലഡാ നായെ…ദേഷ്യത്തോടെ ഭദ്രൻ നിരഞ്ജനെ നോക്കി ചോദിച്ചു…
നിങ്ങൾ ആരാ.. നിങ്ങളെ ഞാൻ കണ്ടിട്ട് പോലുമില്ല പിന്നെ എന്തിനാ ഇങ്ങനെയൊക്കെ ചെയ്യുന്നേ…
നിരഞ്ജന്റെ മറുപടി കേട്ട് ഭദ്രൻ തന്റെ കൈ സഞ്ചി എടുത്ത് അതിൽ നിന്നു ഒരു കേട്ട് ഫോട്ടോസ് എടുത്തു അവന്റെ നേരെ എറിഞ്ഞു…. ഒരു 16 കാരൻ പയ്യന്റെ ഫോട്ടോസ്….
ഇവനെയും നിനക്കറിയില്ല അല്ലേടാ…
അതിലെ ഫോട്ടോ കണ്ട് നിരഞ്ജൻ ഞെട്ടി വിറച്ചു…..തന്റെ ഒപ്പം പഠിച്ചിരുന്ന ഒരു പാവം ബ്രാഹ്മണപയ്യൻ… അല്പം കൂടെ വ്യകതമായി പറഞ്ഞാൽ… ചെറുപ്പത്തിൽ നിരഞ്ജനും കൂട്ടുകാരും കൂടെ റാഗിങ് എന്ന പേരിൽ ഇല്ലാതാക്കിയ ഒരു പയ്യന്റെ ഫോട്ടോ….. ചോലർമഠം ഭദ്രൻ വീര ഭദ്രൻ ആയി പകരം വീട്ടാൻ വന്നതാണെന്ന ചിന്ത. നിരഞ്ജനെ നിശ്ചലൻ ആക്കി മാറ്റി… അത്രയും വലിയ ദ്രോഹം ആണ് അവനോടു ചെയ്തതെന്ന്. നിരഞ്ജന് അറിയാം…