ഞാൻ അവളെ ഒന്ന് നോക്കി.
കവിത: സീരിയസ് ആയി പറയുക ആണ്. ഇനിയും ഇങ്ങനെ ഒക്കെ നടന്നാൽ മതിയോ. നമുക്കും വേണ്ടേ ഒരു ജീവിതം. ജാതി മതം ഒന്നും നമുക്കിടയിൽ വേണ്ട. നമുക്ക് നമ്മുടെ വിശ്വാസങ്ങളിൽ ജീവിച്ചു പോകാം.
ഞാൻ മൗനമായി നിന്നു. കവിത എഴുന്നേറ്റു എൻ്റെ അടുത്തേക്ക് വന്നു.
കവിത: എന്താടാ ഒന്നും മിണ്ടാതെ നിൽക്കുന്നെ. എന്തേലും പ്രശനം ഉണ്ടോ.
ഞാൻ അവളെ കെട്ടി പിടിച്ചു നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.
ഞാൻ: ഡീ.. ഈ തീരുമാനം എടുക്കാൻ വൈകി എന്ന പരാതി മാത്രം ആണ് ഉള്ളത്. എൻ്റെ വീട്ടിൽ എന്നേ സംസാരിച്ചു വച്ചിട്ടുള്ളത് ആണ്, ഞാൻ നിൻ്റെ അച്ഛനെ കണ്ട് സംസാരിക്കാം.
കവിത എന്നെ നോക്കി പുഞ്ചിരിച്ചു. എൻ്റെ കവിളിൽ കൂടി ഉമ്മ തന്നു.
കവിത: എൻ്റെ അച്ഛനോട് ഞാൻ സംസാരിച്ചു. കുറെ പ്രശ്നങ്ങളും പരിഹാരങ്ങളും ഇതിനിടയിൽ നടന്നു. എന്നെ കെട്ടിയ ആളുടെ കയ്യിൽ നിന്നും അച്ഛൻ പോയി divorce ആവാൻ ഉള്ള പേപ്പർ ഒപ്പിട്ടു വാങ്ങി. നമുക്ക് രണ്ടു ഫാമിലി മാത്രം കൂട്ടി രജിസ്ട്രാർ ഓഫിസിൽ നിന്നും കല്യാണം കഴിച്ചു ജീവിക്കാൻ തുടങ്ങാം.
ഞാൻ: നീ എന്നെക്കാൾ ഒരുപാട് മുന്നിൽ ആണ്
കവിത: പേടി ആണ് ഡാ. അങ്കിത അവളുടെ കല്യാണ തലേന്ന് നിൻ്റെ റൂമിൽ വന്നതും സംസാരിച്ചതും ഞാൻ അവിചാരിതമായി കണ്ട്. അവൾക്കും നിന്നെ ഭയങ്കര ഇഷ്ടമാണ് എന്ന് എനിക്ക് മനസ്സിലായി. സത്യം പറയാലോ, അങ്കിത കല്യാണം കഴിഞ്ഞു കാറിൽ കയറി പോകുന്നത് വരെ എൻ്റെ ഉള്ളിൽ തീ ആയിരുന്നു.