അങ്കിത: ഇനി നിന്നാൽ ഞാൻ നിന്നെ കടിച്ചു തിന്ന് പോകും ഡാ. പോട്ടെ… !???
അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകിയിരുന്നു, ശബ്ദം ഇടറിയിരുന്നു. കണ്ണുകൾ തുടച്ചു അവള് വാതിൽ തുറന്നു പുറത്തേക്കു പോയി. ഞാൻ ഒരു പ്രതിമയെ പോലെ അനങ്ങാതെ നിന്നു, എൻ്റെ കണ്ണുകൾ നിറയുന്നത് ഞാൻ അറിഞ്ഞു, ഒരു മരവിപ്പോടെ ഞാൻ സോഫയിൽ ഇരുന്നു.
ജീവിതത്തിൽ പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും നടക്കുന്നു. നമ്മളെ ഒരാള് എത്രതോളം സ്നേഹിക്കുന്നു എന്ന് മനസ്സിലാക്കി വരുമ്പോഴേക്കും എല്ലാം അവസാനിച്ചിരിക്കും. കുറെ നേരം ഞാൻ ആ ഇരുത്തം ഇരുന്നു. ഫോണിൽ മെസ്സേജ് വന്ന ശബ്ദം കേട്ടപ്പോൾ ഞാൻ ഞെട്ടി തിരിഞ്ഞ് നോക്കി. പ്രസീതയുടെ മെസ്സേജ് ആയിരുന്നു അത്.
പ്രസീത: “നാളെ രാവിലെ അഞ്ചു മണി ആകുമ്പോഴേക്കും അമ്പലത്തിൽ എത്തണം, പൂജ ഉണ്ടാകും. ലൊക്കേഷൻ ഞാൻ അയച്ചിട്ടുണ്ട്. കാലത്ത് നാല് മണിക്ക് ഞാൻ വിളിച്ചു ഉണർത്താം”
ഞാൻ: “ഓകെ ഡിയർ. ഗുഡ് നൈറ്റ് ”
പ്രസീത: “ഓകെ. ഗുഡ് നൈറ്റ്”
ഫോൺ ചാർജ് ചെയ്യാൻ വച്ച് ഞാൻ സോഫയിൽ തന്നെ കിടന്ന് ഉറങ്ങി പോയി. രാവിലെ പ്രസീതയുടെ കോൾ വന്നപ്പോൾ ഞാൻ ഉണർന്നു. പെൺപടകളെ ഒന്നും ഉണർത്താൻ നിൽക്കാതെ പെട്ടന്ന് റെഡി ആയി കാർ എടുത്ത് പ്രസീത അയച്ച ലൊക്കേഷനിലേക്ക് പുറപ്പെട്ടു, പറ്റിയാൽ അങ്കിതയുമായി ഒന്ന് കൂടി സംസാരിക്കണം, ഞാൻ ചെയ്തത് തെറ്റുകൾ ആയി അവൾക്ക് തോന്നിയെങ്കിൽ മാപ്പ് പറയണം എന്നായിരുന്നു ഉദ്ദേശം. അവരുടെ വീടിനു കുറച്ച് അകലെ ആയി ഒരു വലിയ അമ്പലത്തിൽ ആണ് പൂജ നടക്കുന്നത്.