ഞാൻ: ഞങൾ ചുമ്മാ സംസാരിച്ചു കൊണ്ട് ഇരിക്കുക ആയിരുന്നു.
അച്ഛൻ: ഭക്ഷണം ഒക്കെ കഴിഞ്ഞോ.
കവിത: ഇല്ല. ഓർഡർ ചെയ്തിട്ടുണ്ട്.
അച്ഛൻ: എല്ലാവരോടും ഒരു താങ്ക്സ് പറയാൻ ആണ് ഞാൻ വന്നത്. അങ്കിത ഞങൾ ആഗ്രഹിച്ചത് പോലെ സന്തോഷത്തോടെ ആണ് ഇറങ്ങിയത്. എല്ലാ ക്രെഡിറ്റും നിങ്ങൾക്ക് ഉള്ളതാണ്.
കവിത: നമുക്കിടയിൽ താങ്ക്സ് ഒക്കെ വേണോ അച്ഛാ. അവള് ഞങ്ങളുടെ ഫ്രണ്ട് ആണ്. അത്രേ ഉള്ളു.
അച്ഛൻ: അഖിൽ, കൊറോണ ഡ്യൂട്ടി കഴിഞ്ഞാൽ എന്താ പ്ലാൻ. !?
ഞാൻ: ഒരു ബേക്കറി വാങ്ങാൻ പ്ലാൻ ഉണ്ട്. പണിക്കരെ ഒക്കെ ഒന്ന് സെറ്റ് ചെയ്തു കഴിഞ്ഞു പോയി വില സംസാരിക്കണം. ഇപ്പോള് Just പറഞ്ഞു വച്ചു എന്നെ ഉള്ളൂ.
അച്ഛൻ: Investment ഞാൻ തരാം. അവൾക്കായി വച്ചിരുന്നതിൽ ഒരു കോടി രൂപ ഉണ്ട്. അതു നിനക്ക് തരാം, ബിസിനസ്സ് ഡെവലപ്പ് ആകുന്നത് അനുസരിച്ച് കുറേശെ തിരിച്ചു തന്നാൽ മതി.
ഞാൻ: ഹേയ്. അതൊന്നും വേണ്ട. അതു ശരിയാവില്ല.
അച്ഛൻ: ഇത് അങ്കിതയുടെ തീരുമാനം ആണ്. താൻ കോവിഡ് കഴിഞ്ഞാൽ എന്ത് ജോലി ചെയ്യും എന്നത് അവൾക്ക് ഒരു ടെൻഷൻ ആയിരുന്നു. എൻ്റെ മോൾടെ ബെസ്റ്റ് ഫ്രണ്ടിന് വേണ്ടി ഇതെലും ഞാൻ ചെയ്യണ്ടേ.
രമ്യ: മോശം വിജരിക്കണ്ട ഏട്ടാ, ബേക്കറി വാങ്ങാൻ ആണേലും പാർട്ണർ വേണ്ടേ. അച്ഛൻ invest ചെയ്യട്ടെ, ഏട്ടൻ്റെ ഹാർഡ് വർക്ക് മതി ഇത് പെട്ടന്ന് തിരിച്ചു കൊടുക്കാൻ സാധിക്കും.
ജോസ്‌നയും അതിനെ സപ്പോർട്ട് ചെയ്തു. കവിത ഒന്നും മിണ്ടാതെ ഇരിക്കുക ആണ്. ഞാൻ അവളെ കണ്ണ് കൊണ്ട് എന്തു വേണം എന്ന് ചോദിച്ചു, അവള് കുഴപ്പമില്ല എന്ന് മറുപടി നൽകി.