ഞാൻ: എന്താ ഡാ ഇങ്ങോട്ട് വന്നേ.
ജോസ്‌ന: അവിടെ രമ്യ കുളിക്കാൻ കയറി. എൻ്റെ ഒരുക്കം എല്ലാം കഴിഞ്ഞു. അതാ ഇങ്ങോട്ട് പോന്നത്. അല്ലാ, മാഡത്തിൻ്റെ പാൻ്റ് എവിടെ.?
ഞാൻ: അതു ഇസ്തിരി ഇടാൻ കൊടുത്തു. ഇപ്പൊ കൊണ്ട് വരും. നിങൾ ഇരിക്കു, ഞാൻ ഒന്ന് ഫ്രഷ് ആകട്ടെ.
ഞാൻ വേഗം വാഷ് റൂമിൽ കയറി ഒന്ന് ഫ്രഷ് ആയി വന്നു. ടേബിളിൽ ഇട്ടിരുന്ന ഡ്രസ്സ് എടുത്ത് ഇടാൻ തുടങ്ങി.
ജോസ്‌ന: ആഹാ.. പുതിയ ഡ്രസ്സ് കൊള്ളാലോ. ഒരു മാർവാടി ലുക്ക് ഒക്കെ വന്നോ.
കവിത: ഹെയ് ആ ലുക്ക് ഒന്നും അല്ല. ബട്ട് നന്നായി ചേരുന്നുണ്ട്.
ഡ്രസ്സ് മുഴുവൻ ഇട്ടു ഞാൻ കണ്ണാടിയിൽ ഒന്ന് നോക്കി, കൊള്ളാം നന്നായിട്ടുണ്ട്. കവിതയുടെ ഡ്രസ്സ് തേച്ചു കഴിഞ്ഞു റൂമിൽ എത്തി. അവള് അതു വാങ്ങി അകത്തു ബെഡ് റൂമിൽ ചെന്ന് ചേഞ്ച് ചെയ്യാൻ തുടങ്ങി. ജോസ്‌ന എൻ്റെ അടുത്തേക്ക് നീങ്ങി വന്നു.
ജോസ്‌ന: എന്താ ആശാനെ ഞാൻ കട്ടുറുമ്പ് ആയി അല്ലെ.
ഞാൻ അവളെ ഒന്ന് ദേഷ്യത്തിൽ നോക്കി.
ജോസ്‌ന: ചൂടാവല്ലാഡോ ഏട്ടാ. ഒരു ചെറിയ പോസ്സെസീവ്‌നെസ് അടിച്ചതാ. അതാ മനഃപൂർവം ശല്യം ചെയ്യണം എന്ന് ഉദ്ദേശത്തിൽ കയറി വന്നത്. തിരിച്ചു നാട്ടിൽ എത്തിയാൽ പിന്നെ എൻ്റെ ശല്യം ഇല്ലല്ലോ.
ഞാൻ അവളുടെ തലയിൽ ഒരു കിഴുക്ക് വച്ച് കൊടുത്തു. അവള് തല ഉഴിഞ്ഞു കൊണ്ട് സോഫയിൽ ചെന്നു ഇരുന്നു.
ഒരു ഒൻപതര ആയപ്പോലേക്കും എല്ലാവരും ഒരുങ്ങി കല്യാണ വീട്ടിലേക്ക് പുറപ്പെട്ടു. അങ്കിത റെഡി ആയി ഇറങ്ങുന്നതെ ഉള്ളൂ. കല്ല്യാണ ഡ്രസിൽ അതി മനോഹരി ആയി കാണപ്പെട്ടു. എന്നെ കണ്ടതും അവള് കണ്ണുകൾ നിറച്ചു കൊണ്ട് ഓടി അടുത്ത് വന്നു, എല്ലാവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.