ആറരയാകുമ്പോൾ ബസ് വന്നു അവനെ കയറ്റി വിട്ടതിനു ശേഷമാണ് ഞാൻ തിരിച്ചു വന്നത് വീട്ടിൽ എത്തുമ്പോഴേക്കും ഏഴരയായിരുന്നു വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ ആമി വാതിൽ തുറന്നു മുകളിൽ ആയിരുന്നു മൂവരും.
” ആഹാ ഇവിടെ ആയിരുന്നോ ഉണ്ടായിരുന്നെ? വണ്ടിയിൽ നിന്നിറങ്ങി ചോദിച്ചു.
” അത് അച്ചായാ പിള്ളേർക്ക് ടീവീ കാണണമെന്ന് പറഞ്ഞപ്പോൾ…”! ആമി ഒന്ന് വിക്കി പേടിയോടെ ഞാൻ പൊട്ടിച്ചിരിച്ചു.
” അതിന് എന്താണ് ആമിക്കുട്ടി ആമിയുടെയും വീട് പോലെ അല്ലേ ഒന്നുമില്ലേ ഈ കൈയിൽ നിന്നുമല്ലേ ഞാൻ ഭക്ഷണം കഴിക്കുന്നേ “!! അവൾ ഒരു ആശ്വാസം പോലെ ചിരിച്ചു.
” ആഹാ… രണ്ടാളും ഉറക്കമായോ ഇത് രാവിലെ കൊടുത്തേക്കു ഞാൻ വാങ്ങിയ ചോക്കോബർ ആമിയുടെ കൈയിൽ കൊടുത്തു.
” അല്ല അച്ചായാ പിള്ളേർക്ക് മാത്രം ഉള്ളോ? ആമി കൊഞ്ചി ചോദിച്ചു ഞാൻ ഒന്ന് പൊട്ടിച്ചിരിച്ചു.
” എന്റെ ആമിപെണ്ണിനെ ഞാൻ മറക്കുമോ ഇയാൾക്കുള്ളതും അതിലുണ്ട്”!!
ഞാൻ പറഞ്ഞു അന്നേരം അത് കേട്ടപ്പോൾ അവളുടെ കവിളൊക്കെ തുടുത്തു വരുന്നത് ഞാൻ ശ്രദ്ധിച്ചു നല്ല വെളുത്ത പെണ്ണ് അല്ലേ പെട്ടെന്ന് തിരിച്ചു അറിയാൻ സാധിക്കും അതൊക്കെ. അന്നേരം അവളുടെ മൊബൈൽ അടിച്ചു രാജേഷ് ആയിരുന്നു അവൻ ബസ് കേറി എന്ന് ആമിയെ അറിയിക്കാൻ വിളിച്ചത് ആണെന്ന് ആമി പറഞ്ഞു.
” അതിപ്പോ ഞാൻ കയറ്റി വിട്ടിട്ടല്ലേ പോന്നത് പിന്നെ വിളിച്ചു പറയേണ്ട ആവശ്യം ഉണ്ടോ? തണുപ്പ് കൂടുന്നതിന് മുൻപ് ഒന്ന് കുളിക്കട്ടെ.”! എന്നും പറഞ്ഞു ഞാൻ ബാത്‌റൂമിലേക്ക് കേറി ആമി അവിടെ ഇരുന്ന കേറ്റിൽ എടുത്തു കുടിക്കാനുള്ള വെള്ളം ചൂടാക്കി കൊണ്ടിരിക്കുവാണ് ഞാൻ അകത്തു കേറുമ്പോൾ അത് കണ്ടിരുന്നു.