” ഇന്ന് നേരത്തെ വന്നോ? എന്ത് പറ്റി മുഖത്തു ഒരു വാട്ടം? “!! ഞാൻ ചോദിച്ചു.
” നാട്ടിൽ നിന്ന് വിളി ഉണ്ടായിരുന്നു ഒരു കൂട്ടുകാരന്റെ “!
” എന്താ കാര്യം എന്തേലും പ്രശ്നമുണ്ടോ?”!
” നാട്ടിലെ സ്വത്ത് വീതം വെക്കാൻ എന്റെ ഒപ്പ് വേണം അതിന് വേണ്ടി ചെല്ലാൻ അമ്മ പറഞ്ഞു “!! രാജേഷ് പറഞ്ഞു.
” നീ ഇവിടെ ഉണ്ടെന്ന് അമ്മക്ക് അറിയോ “!? ഞാൻ ഭയത്തോടെ ചോദിച്ചു.
” ഇല്ലാ കൂട്ടുകാരന് മാത്രം അറിയുള്ളു അമ്മ അവനോട് സംസാരിച്ചു “!!
” അല്ല അവിടെ ചെന്നാൽ കുഴപ്പമണെന്ന് അല്ലേ രാജേഷ് പറഞ്ഞത് “!! ഞാൻ ചോദിച്ചു.
” അമ്മ ഉറപ്പ് തന്നിട്ടുണ്ട് ഒപ്പിട്ടാൽ ആരും ഒന്നും ചെയ്യില്ല എന്ന് “!! ഞാൻ അവിടെ ഇരുന്നു അൽപ്പം നേരം ഇരുന്നു ആലോചിച്ചു.
” രാജേഷേ ഞാൻ ഒന്ന് പറയാം അവർക്ക് നിന്നെ അല്ലേ ആമിയെ ആവശ്യം ഇല്ലാ പിന്നെ എന്തിനാണ് നിനക്ക് എന്റെ അഭിപ്രായം നീ പോയി ഒപ്പിട്ട് കൊടുത്ത് എല്ലാം തീർത്തു വാ “!!
” അത് തന്നെയാ അച്ചായാ ഞാനും ഇത്രയും നേരം പറഞ്ഞത് “! ആമി ഓടിവന്നു എനിക്കു സ്‌പോർട് ആയി പറഞ്ഞു.
ഞാനും ആമിയും സംസാരിച്ചു രാജേഷിനെ നാടിലോട്ടു കയറ്റി ആമിയെയും പിള്ളേരെയും ഞാൻ ഇല്ലേ ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞു പോയാൽ രണ്ടു ദിവസം കഴിഞ്ഞു വരാൻ പറ്റാത്തുള്, രാജേഷ് വേഗം രണ്ടു ദിവസത്തേക്കുള്ള ഡ്രസ്സുമായി ഭാര്യയോടും മക്കളോടും യാത്ര പറഞ്ഞു ഞാൻ അവനെ കൊണ്ടാക്കി. സ്റ്റാൻഡിൽ എത്തുമ്പോൾ ആറു മണി കഴിഞ്ഞു കുറച്ചു പൈസ കൊടുത്തു അവന്റെ കൈയിൽ ഒന്നുമില്ലെന് എനിക്കറിയാം അവന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു,