” എന്താ അച്ചായാ കാര്യം? രാജേഷ് ചോദിച്ചു.
” ആമി വിചാരിച്ചാൽ നിങ്ങളുടെ ബുദ്ധിമുട്ട് അൽപ്പം കുറയും “!! ഞാൻ പറഞ്ഞത് രണ്ടും പേരുടെയും മുഖം പെട്ടെന്നു മാറി ഞാൻ ഒന്ന് പേടിച്ചു.
” രണ്ടാളും തെറ്റിദ്ധരിക്കല്ലേ ഞാൻ പറയുന്നത് എന്താണ് എന്ന് വച്ചാൽ ഇവിടെ അങ്ങനെ ഒന്നും ഉണ്ടാക്കാറില്ല ഞാൻ അധികാബും പുറത്തു നിന്നാൻ കഴിക്കുന്നേ അതും ഇതും വാങ്ങി ക്യാഷ് കളയേണ്ട…. ആമിക്ക് ബുദ്ധിമുട്ട് ഇവിടുത്തെ അടുക്കള രണ്ടു കൂട്ടർക്കും ഉപയോഗിക്കാം ഇടയ്ക്കു എനിക്ക് നല്ല ഫുഡ് കഴിക്കാലോ..!”
” അത് അച്ചായന് ബുദ്ധിമുട്ടാകില്ലേ? ആമി ചോദിച്ചു.
” എനിക്കു ഒരു ബുദ്ധിമുട്ട് ഇല്ലാ എന്ത് എനിക്ക് ഫുഡ് ഉണ്ടാക്കി തരുന്നതണോ ബുദ്ധിമുട്ട്?!”
” ഹേ അതല്ല… അതിനു സന്തോഷമേ ഉള്ളു”! അല്ലേലും മുസ്ലിമുകൾ ഭക്ഷണത്തിൽ ആർക്കും ബുദ്ധിമുട്ട് പറയില്ല.
” എന്ന വേറൊന്നും ആലോചിക്കേണ്ട ഇനി മുതൽ ഞാൻ ആമിയുടെ കൈ കൊണ്ടുള്ള ഭക്ഷണം കഴിക്കാൻ പോകുവാ എന്നെ അന്യനായി കാണാതിരുന്ന മതി”!! ഞാൻ പറഞ്ഞു കഴിഞ്ഞതും രാജേഷിൻറെ കണ്ണ് നിറയുന്നത് കണ്ടു.
” എന്താണ് രാജേഷേ ഈ ചെറിയ കാര്യത്തിന് കരയുന്നെ കൊച്ചുപിള്ളേരെ പോലെ “!!?
” നാല് വർഷമായി കല്യാണം കഴിഞ്ഞിട്ട് ഇന്നു വരെ ആരുടെ അടുത്ത് നിന്നും ഒരു നല്ല വാക്കും കിട്ടിയിട്ടില്ല ആരും ഞങ്ങളെ മനുഷ്യൻ ആയിപ്പോകും കണ്ടില്ല, “!!
” എല്ലാം ശരിയാകുമെന്നെ… അതൊക്കെ പോട്ടെ അത്യാവശ്യമായി എന്തൊക്കെയാ വാങ്ങേണ്ടേ?”!!
” കിടക്കാൻ പായയും താലോനയും “!!
” അത് ഞാൻ സെറ്റ് ആക്കിത്തരാം പുതപ്പ് വല്ലതും കൈയിലുണ്ടോ? രാത്രി നല്ല തണുപ്പായിരിക്കും!”