“ഇല്ലടാ നി കിടന്നോ ഇവിടെ അവരൊക്കെ ഇനി രാവിലെയെ വരുള്ളൂ അപ്പോയെക്കും എണിറ്റു പൊക്കോണം കേട്ടല്ലോ അല്ലേൽ അമ്മ എന്നെ വഴക്കു പറയും ചീത്ത കേൾപ്പിക്കല്ലേ നി”
ഉള്ളിലെ ഭയം ചേച്ചിയും മറച്ചു വെച്ചില്ല…
“ഇല്ല ചേച്ചി ഞാൻ കുറച്ചു കഴിഞ്ഞു പോവും കുറച്ചു നേരം കഴിഞ്ഞ ശരിയായിക്കോളും ചേച്ചി കുളിച്ചോ ഞാൻ ഇവിടെ കിടന്നോളാം”
അവിടെ സോഫയിൽ തന്നെ ഞാൻ കിടക്കാൻ ഒരുങ്ങി…
“എടാ റൂമിൽ പോയി കിടന്നോടാ നി എന്തിനാ ഇവിടെ കിടക്കണേ”
ചേച്ചി അതു പറഞ്ഞെങ്കിലും ഞാൻ സോഫയിൽ തന്നെ കിടന്നു…
“ചേച്ചി പോയി കുളിച്ചോ ഞാൻ ഇവിടെ കിടന്നു ഇനി വയ്യ എഴുന്നേൽക്കാൻ തല പൊങ്ങണില്ല”
സത്യം പറഞ്ഞാൽ എനിക്ക് എഴുന്നേൽക്കാൻ പറ്റുന്നുണ്ടായിരുന്നില്ല കിടന്നിടത്തു നിന്നു തല പൊക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല…
“മ്മ് ശരി കുടിക്കുമ്പോ ആലോചിക്കണമായിരുന്നു ഇനി ഇങ്ങനെ കുടിച്ചാൽ ഉണ്ടല്ലോ അനു അന്ന് നിന്റെ അവസാനമാ നോക്കിക്കോ പറഞ്ഞില്ലെന്നു വേണ്ട”
എന്നെ വല്ലാത്തൊരു നോട്ടം നോക്കി കൊണ്ട് കുളിക്കാൻ ആയി ചേച്ചി ബാത്‌റൂമിലേക്കു നടന്നു…
എനിക്ക് ആണേൽ ഉറക്കം വരുന്നുണ്ടേലും കിടന്നു ഉറങ്ങാൻ ഒരു പേടി തോന്നി ആരേലും കേറി വന്നു കഴിഞ്ഞാൽ എനിക്ക് മാത്രം അല്ലല്ലോ ഒന്നും അറിയാത്ത ചേച്ചിക്കും ചീത്ത പെരാകും കാര്യം നമ്മുക്കല്ലേ അറിയൂ ആരു വിശ്വസിക്കാനാ പറഞ്ഞാൽ അതു മനസ്സിൽ ഉള്ളത് കൊണ്ടാവണം എന്തോ ഉറക്കം വന്നില്ല…
കുറച്ചു നേരം തിരിഞ്ഞും മറിഞ്ഞും ഞാൻ കിടന്നപ്പോയെക്കും ചേച്ചി കുളിച്ചിറങ്ങി…