എന്റെ പറച്ചിൽ കേട്ടപ്പോൾ അവനൊന്നു സമാധാനമായെന്നു എനിക്ക് തോന്നി..
“എടാ സേഫ് ടൈം എന്ന് വെച്ച എന്താ അങ്ങനെയൊക്കെ ഉണ്ടോ”
അവൻ സംശയത്തോടെ എന്നോട് ചോദിച്ചു…
“അങ്ങനെയൊക്കെ ഉണ്ടെടാ അതൊക്കെ കണക്കു കൂട്ടി ചെയുന്നവരൊക്കെ ഉണ്ട് പിള്ളേരെ ഉണ്ടാക്കാനും ഇല്ലാണ്ട് ഇരിക്കാനും ഓരോ സമയത്തു ചെയ്യുന്നവരു ഉണ്ടെടാ അതുകൊണ്ട് നീ അത്ര പേടിക്കേണ്ട കാര്യമൊന്നുമില്ല നീ അവളോട് ചോദിക്ക് പീരിയഡ്സ് കഴിഞ്ഞു എത്ര ദിവസമായെന്നു നമ്മുക്ക് നോക്കാം എന്നിട്ട്”
എന്റെ സംസാരം കേട്ടിട്ട് ആവണം അവന്റെ മുഖമൊന്നു തെളിഞ്ഞു…
“അങ്ങനെയൊക്കെ ഉണ്ടല്ലേ എന്തായാലും ഞാൻ അവളോട് ഒന്നു വിളിച്ചു ചോദിക്കട്ടെ അവൾക്കു ഒരു പേടിയും ഇല്ലടാ ഇതിലൊന്നും എനിക്ക ഒരു സമാധാനവും കിട്ടാത്തത്”
അതും പറഞ്ഞു കൊണ്ടവൻ കസേരയിൽ നിന്നും ഒന്നു എഴുന്നേറ്റു കുറച്ചു മാറി നിന്നു അവളെ ഫോണിൽ വിളിച്ചു സംസാരിക്കാൻ തുടങ്ങി…
കുറച്ചു നേരത്തെ സംസാരത്തിനൊടുവിൽ അവൻ തിരിച്ചു വന്നു..
“ഞാൻ ചോദിച്ചെട അവൾക്കൊരു കുന്തവും അറിഞ്ഞുട”
അവൻ നിരാശയോടെ അതും പറഞ്ഞു കസേരയിൽ ഇരുന്നു…
“അടിപൊളി അല്ലടാ പിന്നെ ഇങ്ങനെ ചെയ്യാനൊക്കെ അവളു എവിടുന്നാ പഠിച്ചേ എന്തായാലും നീ ആയിട്ടു ചെയ്തതാവില്ലെന്നു എനിക്ക് ഉറപ്പാ അവളു മുൻകൈ എടുക്കാതെ നീ അവളെ ഒന്നു തൊട്ടു പോലും നോക്കില്ലെന്നു എനിക്ക് അറിഞ്ഞുടെ”
നടന്ന കാര്യം കേൾക്കാൻ വേണ്ടി അവനെ ഞാനൊന്നു ചുരണ്ടി….
“ഓ അതൊക്കെ ഇപ്പൊ ആർക്കാടാ അറിയാത്തതു നീ പറഞ്ഞത് പോലെ തന്നെയാ നടന്നത് എന്നെ നിനക്ക് അറിയാല്ലോ ചിന്തിക്കാതെ ഞാൻ ഒരു കാര്യവും ചെയ്യില്ലെന്ന് നിനക്ക് നന്നായിട്ടു അറിയാല്ലോ അവളു ഓരോന്ന് ചെയിപ്പിച്ചതാടാ എന്നെ കൊണ്ട് അല്ലാതെ ഞാനായിട്ട് ഒന്നും ചെയ്തതല്ല”