ആ സമയം തന്നെ കണ്ണന്റെ ഫോൺ കോളും വന്നു…
“ടാ ഞാൻ ഇവിടെ എത്തി നീ എവിടെയാ”
ഫോൺ എടുത്തപാടെ അവൻ എന്നോട് ചോദിച്ചു…
“എടാ ഞാനി വീട്ടിനു മുന്നിൽ ഇരിക്കുന്നുണ്ട് ഇങ്ങോട്ട് വാ”
ഞാൻ സ്ഥലം പറഞ്ഞു കൊടുത്തപ്പോൾ അവൻ ഫോൺ വെച്ചു…
അടുത്ത നിമിഷം തന്നെ അവൻ എന്റെ മുന്നിലെത്തി…
“ഹ എത്തിയോ രമണൻ എന്തായി മോനെ അവളെ പിഴിഞ്ഞു ചാറെടുത്തോ നീ”
ഞാൻ കളിയാക്കി കൊണ്ട് അവനോടത്തു ചോദിച്ചപ്പോൾ അവൻ അടുത്തുണ്ടായിരുന്ന ഒരു കസേര എടുത്തു എന്റെ അടുത്തു വെച്ചിരുന്നു…
“ഒന്നും പറയണ്ട മോനെ നിന്റെ വർത്തമാനം കേട്ട ഞാനി പണിയൊക്കെ ഒപ്പിച്ചെ എല്ലാം കയ്യിന്നു പോയെടാ അവൾക്കു ഇത്രയൊക്കെ ചെയ്തിട്ട് ഒരു കുസലു പോലുമില്ല”
അവന്റെ വാക്കുകളിൽ അപ്പോഴും ഭയം നിഴലിച്ചിരുന്നു…
“എന്റെ പൊന്നു പൊട്ടാ അവൾക്കു നിന്നെക്കാളും ധൈര്യം ഉണ്ടല്ലോ പിന്നെ നിനക്ക് എന്താടാ പ്രശ്നം ഇത്രയും കാലം നിന്നെ അവളൊരു പെണ്ണാപ്പിയെ പോലെ ആവും കണ്ടിട്ടുണ്ടാകുക ഇപ്പോഴാ നീ ഒരു ആണായത് ഇനിയെങ്കിലും ഇങ്ങനെ പേടിച്ചു ജീവിക്കാതെ എന്റെ കണ്ണാ”
ഞാൻ അവനെ ഒന്നു ഉപദേശിച്ചു…
“നിനക്ക് അതു പറയാം നമ്മുക്കൊക്കെ എത്ര വയസാണെന്നു അറിയാല്ലോ അനൂപേ നിനക്ക് അവൾക്കോ മറ്റോ വയറ്റിലോ മറ്റോ ആയാലുള്ള അവസ്ഥ ഒന്നു ആലോചിച്ചു നോകിയെ നീ എനിക്ക് ഓർത്തിട്ടു ഒരു പിടിയും കിട്ടുന്നില്ല അങ്ങനെയോ മറ്റോ ആയാൽ എന്റെ വിട്ടുകാര് എന്നെ വെട്ടി കൊല്ലും കോപ്പ് വേണ്ടായിരുന്നു ഒന്നും”
അവന്റെ വർത്തമാനം കേട്ടു എനിക്കങ്ങു കലി കയറി വന്നു…..