അവൻ അങ്ങനെ പറഞ്ഞെങ്കിലും എന്തേലും ഒരു പ്രശ്നം വന്നാൽ സ്വന്തം ജീവൻ കളഞ്ഞും കൂടെ നിൽക്കാൻ എനിക്ക് അവൻ മാത്രമേ ഉണ്ടാവാറുള്ളു..
“കോപ്പ് കുറച്ചു ഓവർ ആയി പോയല്ലോ അടിച്ചത് നാശം പിടിക്കാൻ എവിടേലും ഒന്ന് കിടന്ന മതിയായിരുന്നു”
തലകറങ്ങിയിട്ടു ആണേൽ നിൽക്കാനും പറ്റണില്ല വീണു പോണ പോലെ ഫീറ്റ് ആയിരുന്നു ഞാൻ എങ്ങനെയൊക്കെയോ പിടിച്ചു നിൽക്കാൻ ഞാൻ ശ്രമം നടത്തി….
അപ്പോഴാണ് അതു വഴി ആരോ നടന്നു വന്നത്…
“ടാ നീയെന്താടാ അനു ഇവിടെ നിൽകുന്നെ അങ്ങോട്ട് പോയില്ലേ അല്ല കണ്ണനെ കണ്ടോ നി നിന്റെ കൂടെ അല്ലെ നേരത്തെ ഉണ്ടായിരുന്നെ വിളിക്കുമ്പോ”
ആ പെൺ ശബ്‌ദം കേട്ടപ്പോൾ ഞാൻ ഒന്ന് തല ഉയർത്തി നോക്കി..
കണ്ണന്റെ ചേച്ചി ആയിരുന്നു അതു വിദ്യ…
കണ്ണന്റെ ചേച്ചി എന്ന് വെച്ച എനിക്കും സ്വന്തം ചേച്ചിയെ പോലെ തന്നെ ആയിരുന്നു അല്ല സ്വന്തം ചേച്ചി തന്നെ ആയിരുന്നു…
“ആ അവൻ ഇവിടെ ഉണ്ടായിരുന്നു വിദ്യേച്ചി അങ്ങോട്ട് പോയിട്ടുണ്ട് ഞാൻ ഇവിടെ വെറുതെ നിന്നതാ അങ്ങോട്ട് പോണം”
മദ്യത്തിന്റെ മണം ചേച്ചിക്ക് കിട്ടാതിരിക്കാൻ തായെ നോക്കിയാണ് ഞാനതു പറഞ്ഞത്…
പക്ഷെ ചേച്ചിക്കു എന്റെ നിൽപ്പും സംസാരവും കണ്ടപ്പോൾ തന്നെ കാര്യം മനസിലായി…
“നി കുടിച്ചിട്ടുണ്ടല്ലേ അനു എടാ നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ അനു ഇനി കുടിക്കരുതെന്നു അവനും ഉണ്ടായിരുന്നോ കൂടെ തരാട്ടോ ഞാൻ രണ്ടെണ്ണത്തിനും നാളെ ആവട്ടെ ഇപ്പൊ ഞാൻ ഒന്നും പറയുന്നില്ല”
ചേച്ചി ദേഷ്യപെട്ടു കൊണ്ട് പോകാൻ ഒരുങ്ങിയപ്പോൾ മദ്യത്തിന്റെ കെട്ടിൽ ആവണം അല്ലാതെ ബോധത്തോടെ ഞാൻ അങ്ങനെ ചെയ്യില്ല വിദ്യേച്ചിയുടെ കൈയിൽ കയറി പിടിച്ചു വലിച്ചു…