“അല്ല ചേച്ചി പിന്നെ ചേച്ചി എന്തിനാ ഇങ്ങോട്ട് വന്നേ”
വെറുതെ കാര്യം അറിയാൻ എന്നോണം ഞാൻ ചോദിച്ചു…
“ഓ അതോ അത് പിന്നെ എനിക്ക് ഒന്നു വാഷ്റൂമിൽ പോകണമെടാ അവിടെ ആണേൽ ആളും ബഹളമായി നല്ല തിരക്ക് അതാ പിന്നെ ഞാൻ ഇങ്ങോട്ടേക്ക് വന്നേ”
ചേച്ചി അതു പറയുമ്പോ വല്ലാത്തൊരു ചിരി ഉണ്ടായിരുന്നു….
മ്മ് അപ്പൊ അതാണ് കാര്യം വെറുതെ അല്ല ഓടി വന്നത്…
മനസ്സിൽ വെറുതെ ഓർത്തു ഞാനൊന്നു ചിരിച്ചു…
“എന്താടാ ഒരു ചിരി”
ചേച്ചി എന്റെ ചിരി കേട്ടന്നോണം ചോദിച്ചു…
“ഏയ്യ് ഒന്നുമില്ല ചേച്ചി വെറുതെ”
ഞാൻ അതിൽ നിന്നും ഒഴിഞ്ഞു മാറി…
“മ്മ് മോനെ വേണ്ടാട്ടോ കളിയാക്കല്ലേ എന്നെ”
എന്റെ ചിരിയുടെ കാര്യം ചേച്ചിക്ക് മനസിലായെന്നു തോന്നുന്നു…
അങ്ങനെ ഞങ്ങൾ ചേച്ചിയുടെ വീട്ടിലെത്തി…
ചേച്ചി അകത്തു കയറി ലൈറ്റൊക്കെ ഓൺ ചെയ്തു…
“ടാ അകത്തോട്ടു വാ നീ എന്താ അവിടെ തന്നെ നിൽക്കണേ”
ഒന്നു പുഞ്ചിരിച്ചു കൊണ്ട് ചേച്ചി എന്നെ അകത്തേക്ക് ക്ഷണിച്ചപ്പോൾ മറ്റൊന്നും ചിന്തിക്കാതെ ഞാൻ വീട്ടിനു അകത്തേക്ക് കയറി ചെന്നു…
“ടാ നീ ഇവിടെ ഇരികുട്ടോ ഞാൻ ഒന്നും ബാത്‌റൂമിൽ പോയിട്ട് പെട്ടന്ന് വരാം”
ചെറിയ ചമ്മലോടെ ചേച്ചി അതും പറഞ്ഞു ബാത്‌റൂമിലേക്ക് വേഗത്തിൽ നടന്നു പോയി…
ഞാൻ ആണേൽ അവിടെ മേശയിൽ വെച്ചിരുന്ന ഒരു ബുക്ക് എടുത്തു വെറുതെ തിരിച്ചും മറിച്ചും നോക്കി ഇരുന്നു…
കുറച്ചു നേരത്തിനുള്ളിൽ ബാത്‌റൂമിലേക്ക് പോയ ചേച്ചി തിരിചിറങ്ങി വന്നു…
“ഹ അനൂപേ ബോറടിച്ചോ നിനക്ക് ഇരുന്നിട്ട്”
തന്റെ തലമുടി അഴിച്ചിട്ടു ഒന്നു വാരി കെട്ടാനുള്ള തയാറെടുപ്പിനിടയിൽ ചേച്ചി ചോദിച്ചു..