“ടാ മെല്ലെ പോകണേ”
ചേച്ചി പേടി കൊണ്ട് എന്നെ ഒന്നു ഉപദേശിച്ചു….
“ഓ ശരി ചേച്ചി പേടിക്കണ്ട പിടിച്ചിരുന്നോ”
ഒന്നു ചിരിച്ചു കൊണ്ട് ഞാൻ വണ്ടി മുന്നോട്ടു എടുത്തു….
എനിക്ക് ബോധം ഇല്ലാത്തതു കൊണ്ട് നല്ല പേടി ഉണ്ടായിരുന്നു എന്നാലും പറ്റുന്നത് പോലെ ഞാൻ വണ്ടി ഓടിച്ചു…
വർഷയുടെ വീട്ടിലേക്കു വലിയ ദൂരമൊന്നും ഉണ്ടായിരുന്നില്ല ഒരു കിലോമിറ്റർ അത്ര മാത്രം….
അങ്ങനെ ലക്ഷ്യസ്ഥാനത്തു എത്തിയപ്പോൾ ഞാൻ വണ്ടിയൊന്നു ഒതുക്കി വെച്ചു…
ചേച്ചി പതിയെ വണ്ടിയിൽ നിന്നും ഇറങ്ങി…
“ടാ നീയും ഒന്നു വരുവോ വീട് വരെ എനിക്ക് എന്തോ ഒറ്റയ്ക്കു പോകാൻ പേടി ആവുന്നു അതാ”
ചേച്ചിയുടെ കൊഞ്ചലോടെയുള്ള സംസാരം കേട്ടപ്പോൾ എനിക്ക് എന്തോ ഒരു ഇഷ്ടം തോന്നി…
“അതിനെന്താ ചേച്ചി ഞാനും വരാം അല്ല അവിടെ വേറെ ആരും ഇല്ലല്ലോ എന്നെ കണ്ടിട്ട് വല്ലതും പറയുവോ”
ഞാൻ സംശയം തീർക്കാതെ ഇരുന്നില്ല…
“ഇല്ലടാ മോനെ വിട്ടില് വേറെ ആരും ഇല്ല ഇരുട്ടു ആയതു കൊണ്ട നിന്നെ വിളിച്ചേ എല്ലാവരും കല്യാണത്തിന്റെ അടുത്തല്ലേ അതാ നിന്നെ വിളിച്ചേ നിനക്ക് ബുദ്ധിമുട്ടാണെൽ നീ പോയിക്കോ”
എനിക്കൊരു പേടി ഉണ്ടെന്നു തോന്നിയത് കൊണ്ടാവാം ചേച്ചി അങ്ങനെ പറഞ്ഞത്…
“എനിക്കെന്തു ബുദ്ധിമുട്ട് ചേച്ചി വാ നടക്കു അല്ല ചേച്ചി മക്കളൊക്കെ എവിടെ”
വണ്ടിയിൽ നിന്നും ഇറങ്ങി ഞങ്ങൾ നടക്കാൻ തുടങ്ങി…
“അവരൊക്കെ അവിടെ ഉണ്ടെടാ ഭയങ്കര ഡാൻസില ചെറിയ കൊച്ച് അമ്മയുടെ അടുത്തുണ്ട്”
ചേച്ചി ഇരുട്ടു ആയതു കൊണ്ട് ഫോണിലെ വെട്ടമടിച്ചു മുന്നോട്ടു നടന്നു…