ചേച്ചി ദേഷ്യപെട്ടാൽ ആ സ്വഭാവം എന്താണെന്നു നന്നായി അറിയാവുന്ന ഞാൻ ഒന്നു തണുപ്പിക്കാൻ നോക്കി..
“മ്മ് നിന്റെ പറച്ചിലൊന്നും അത്ര ശരിയല്ല കേട്ടോ ചെറുക്ക എന്റെ അടുത്തു വിളച്ചിലെടുത്താൽ ഉണ്ടല്ലോ ഞാൻ നല്ല അടി വെച്ച് തരുവെ”
കൊച്ചു പിള്ളേരോട് പറയും പോലെ ചേച്ചി എന്നോട് പറഞ്ഞപ്പോൾ എനിക്ക് ചിരിയാണ് വന്നത്….
“എന്റെ ചേച്ചി ഞാൻ വെറുതെ ചോദിച്ചതാ ചൂടാവല്ലേ”
ഞാൻ വെറുതെ ഒന്നു ചിരിച്ചു കാണിച്ചു മെല്ലെ അവിടെ നിന്നും എഴുന്നേറ്റു….
കൂടുതൽ ചൊറിയാൻ പോയാൽ ചേച്ചി എന്നെ കേറി മാന്തുമെന്നു എനിക്ക് ഉറപ്പായിരുന്നു….
“മ്മ് വെറുതെ ആയാൽ നിനക്ക് കൊള്ളാം നീ ചെല്ല് ചെറുക്കാ എനിക്ക് കുറെ ജോലി ഉണ്ട്”
ചേച്ചി എന്നെ ഒഴിവാക്കാൻ നോക്കിയപ്പോൾ എനിക്ക് ചെറുതായി സങ്കടം തോന്നിയെങ്കിലും ഞാൻ പിന്നെ അവിടെ നിന്നില്ല…
അവിടെ നിന്നും മെല്ലെ മാറിയ ഞാൻ കണ്ണനെ തപ്പി നടന്നു…
തിരക്കൊഴിഞ്ഞു അവസരം കിട്ടുമ്പോ ചേച്ചിയെ വളച്ചെടുകാം എന്ന് മനസ്സിൽ കണക്കു കൂട്ടി അവനെയും തിരഞ്ഞു ഞാൻ നടന്നു….
ഡാൻസൊക്കെ കളിക്കുന്നിടത്തു അവൻ ഉണ്ടാവുമെന്ന് വിചാരിച്ചു ഞാൻ അങ്ങോട്ട് ചെന്നെങ്കിലും ആ പരിസരത്തൊന്നും അവന്റെ പൊടിപോലും കണ്ടില്ല…
ഇവനിതു എവിടെ പോയി…
ഞാൻ എന്റെ ഫോൺ എടുത്ത് അവനെ കാൾ ചെയ്തു….
“ടാ നീ ഇതു എവിടാ”
ഫോൺ എടുത്തപാടെ ഞാൻ ചോദിച്ചു…
“എടാ ഞാൻ കുറച്ചു ദൂരെയാടാ അവളുടെ വിട്ടില ശ്രെയയുടെ ഇവിടെ ആണേല് വേറെ ആരും ഇല്ല അതും പറഞ്ഞു അവളെന്നെ ഇങ്ങോട്ട് കൂട്ടി കൊണ്ടു വന്നതാടാ എനിക്ക് ആണേൽ പേടി ആയിട്ടു വയ്യ എന്ത് ചെയ്യണമെന്ന് അറിയില്ല”