അവളെ കുറിച്ച് പറഞ്ഞപ്പോൾ അവൻ ആ വിഷയം അങ്ങ് മാറ്റി…
“അയ്യടാ നീ അമ്മയെയൊന്നും ഇതില് വലിച്ചു ഇടണ്ട അവളു വിളിച്ചിട്ട് അല്ലേടാ നീ ഓടാൻ നിൽക്കണേ ചുമ്മാ പുളുവടിക്കാതെ മോനെ”
ഒരു പെഗ് എടുത്തടിച്ചു കൊണ്ട് ഞാൻ അവനെ കളിയാക്കി…
“നീ വരുന്നുണ്ടോ അനൂപേ ഞാൻ പോണു നീനക്കു അടിച്ചു ഇവിടെ ഓഫായി കിടക്കാൻ അല്ലെ എനിക്ക് എന്തായാലും പോണം വരണുണ്ടേൽ വാ”
ക്ഷമകെട്ട അവൻ പോകാൻ ഒരുങ്ങിയപ്പോൾ ഞാൻ ഒരു പെഗ് കൂടെ എടുത്തു അടിച്ചു കൊണ്ട് മെല്ലെ എഴുന്നേറ്റു..
തലകറങ്ങി നേരെ നിൽക്കാൻ പറ്റുന്നുണ്ടായിരുന്നില്ല ആകെ കിറുങ്ങി കൊണ്ട് അവന്റെ പിറകെ ആയി ഞാനും അങ്ങ് വെച്ചു പിടിച്ചു..
“എടാ നിൽക് ഞാനും വരണ് ഓടല്ലേ നി ഒന്ന് നിൽക്കെടാ”
അവന്റെ ധൃതി കണ്ടു എനിക്ക് നല്ല ദേഷ്യം വന്നു…
“വരണേൽ വാ ഞാൻ വണ്ടി എടുകാം വേഗം കേറൂ”
ബൈക്കിൽ കേറിയിരുന്ന അവന്റെ പിറകിലായി കുഴഞ്ഞു കൊണ്ട് ഞാൻ എങ്ങനെയോ കേറി ഇരുന്നു…
പൊതുവെ വെള്ളമടി തുടങ്ങിയാൽ ഒരു നാലഞ്ചു പെഗ് അവനും അടിക്കുന്നതാണ് പക്ഷെ ഇന്ന് അവളെ കാണാൻ പോകുന്നത് കൊണ്ടാവും ആകെ ഒരു പെഗ് മാത്രമേ അടിച്ചുള്ളൂ ഞാൻ ആണേൽ നാലഞ്ചു പെഗ് കുടുതലും അടിച്ചു…
“നേരെ ഇരിക്ക് മറിഞ്ഞു കെട്ടി വീഴണ്ട”
അവന്റെ ഉപദേശം കേട്ടപ്പോൾ എനിക്കങ്ങു ചൊറിഞ്ഞു വന്നു…
“എടാ വല്യ മാന്യൻ ചമയാണ്ട് വണ്ടി എടുക്ക് ഞാൻ ആദ്യമായിട്ടല്ല കുടിക്കുന്നെ”
എന്റെ വാക്ക് കേട്ടപ്പോൾ വാ അടച്ചു കൊണ്ട് അവൻ വണ്ടി മുന്നോട്ടു എടുത്തു…
ഒരു കല്യാണ വീട്ടിലേക്കു ആയിരുന്നു ഞങ്ങളുടെ യാത്ര…