“അതൊക്കെ മാറി ചേച്ചി കണ്ണൻ അവിടെ ഒടുക്കത്തെ ഡാൻസ് ആണ് എനിക്ക് എന്തോ ഒരു മൂഡ് ഇല്ല അതാ ഞാൻ ചേച്ചിയെ കണ്ടപ്പോൾ ഇങ്ങോട്ട് വന്നേ”
ഒരു സവാള എടുത്തു തൊലി പൊളിക്കുന്നതിടയിൽ ഞാൻ പറഞ്ഞു…
“എന്ത് പറ്റി ടാ നിനക്ക് ക്ഷിണം ഉണ്ടേല് കിടന്നു ഉറങ്ങിയ പോരായിരുന്നോ എന്തിനാ എഴുന്നേറ്റു വന്നത്”
എനിക്ക് വയ്യെന്ന് വിചാരിച്ചാവണം ചേച്ചി അങ്ങനെ പറഞ്ഞത്…
“ഒന്നുമില്ല ചേച്ചി കുഴപ്പമൊന്നുമില്ല അല്ല ചേച്ചി ഇ സവാളടെ തൊലി ഇങ്ങനെ പൊളിച്ചു കളഞ്ഞ അകത്തു അവസാനം ഒന്നും കാണില്ലല്ലോ തൊലി പൊളിച്ചു കഴിച്ചാൽ ടേസ്റ്റ് കുടുമായിരിക്കും അല്ലെ അതിനാകും അല്ലെ ഇങ്ങനെ”
എന്തേലുമൊക്കെ പറഞ്ഞു ചേച്ചിയുടെ മനസിലേക്കു മറ്റൊരു ചിന്ത വരുത്താൻ ഞാൻ തീരുമാനിച്ചു….
“ഒന്നു പോടാ പൊട്ടാ ടേസ്റ്റ് ഉണ്ടാവാൻ ഒന്നുമല്ല പുറത്തെ തൊലിയിൽ അഴുകൊക്കെ ഉണ്ടാവില്ലേ അതിനാ ഇങ്ങനെ പൊളിച്ചു കളയണെ”
ചേച്ചി എന്നെ ഒന്നും കളിയാക്കി..
“അപ്പൊ പുറത്തെ തൊലി പൊളിച്ചു കളഞ്ഞ അകത്തു നല്ല വൃത്തി ആയിരിക്കും അല്ലെ ചേച്ചി അതിനാണല്ലെ ഇങ്ങനെ കളയണെ”
ഞാൻ ഒന്നു അർദ്ധം വെച്ചു പറഞ്ഞു …
“അതേടാ അതിനാ ഇതൊന്നും അറിയില്ലേ നിനക്ക്”
ചേച്ചി അരിയുന്നതിടയിൽ മറുപടി തന്നു….
“എന്ത് ചുവപ്പാ ചേച്ചി ഇതിനകത്തു ഇങ്ങനെ തൊലി പൊളിച്ചു തിന്നാൻ നല്ല രുചി ആയിരിക്കുമല്ലേ”
എന്റെ വട്ടു പിടിച്ച സംസാരം കെട്ടാവണം ചേച്ചി എന്നെ വല്ലാത്തൊരു നോട്ടം നോക്കി…
“ടാ അനു അതങ്ങു വെച്ചേ അവിടെ നിനക്ക് കെട്ടിറങ്ങിയില്ലേ ഇതുവരെ”
എന്റെ കൈയിൽ നിന്നും ആ സവാള വാങ്ങി ചേച്ചി ആ കൊട്ടയിൽ ഇട്ടു…