“ശെടാ നേരത്തെ ഞാൻ നിന്നോട് ഒന്ന് അടിക്കാൻ പറഞ്ഞപ്പോ നിനക്ക് എന്ത് ഗമ ആയിരുന്നു ഇപ്പൊ എന്ത് പറ്റി അവളെ കണ്ടു കഴിഞ്ഞപ്പോ സ്വഭാവം മാറിയല്ലെ”
ഒരു പരിഹാസത്തോടെ അവനോടു ഞാൻ ചോദിച്ചു…
“അതുപിന്നെ ഓവർ ആയി അടിച്ചു അവളുടെ മുന്നിലു പോയാല് ശരിയാവില്ലടാ അതാ അതു വിട് നീ അടിക്കു എന്നിട്ട് വേണം നമ്മുക്ക് തകർക്കാൻ കുറെ എണ്ണം വന്നിട്ടുണ്ടെടാ അവിടെ ഇന്ന് രാത്രി ഞാൻ ഒന്നിനെ എങ്ങനേലും കേറി പിടിക്കും മോനെ”
അവന്റെ വാക്ക് കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്…
വാചകമടി മാത്രമേ ഉള്ളു അവനു സ്നേഹിക്കുന്ന പെണ്ണിനെ വരെ പണിയാത്ത മോനാണ് ഇ ഡയലോഗ് അടിക്കുന്നത്…
എന്തായാലും എനിക്ക് ഇനി വേറെ ആരും വേണ്ടന്റെ കണ്ണാ നിന്റെ പുന്നാര പെങ്ങളു മതി എനിക്ക് അതിലും വലുതൊന്നും എനിക്ക് വേണ്ട മോനെ….
അവനെ നോക്കി ചിരിച്ചു കൊണ്ട് ഞാൻ അതു മനസ്സിൽ പറഞ്ഞു…
“ടാ ടചിങ്സ് ഒന്നുമില്ലേ എന്തേലും നോക്കെടാ തൊണ്ട കത്തുന്നു”
ഒരു പെഗ് അടിച്ചപ്പോ തന്നെ എനിക്ക് അതങ്ങു കേറി പിടിച്ചു…
“ടച്ചിങ്‌സ് ഒലക്ക വേഗം അടിച്ചിട്ട് നി എഴുന്നേൽക്കാൻ നോക്ക് ആരേലും വരും ഇപ്പൊ ആരേലും കണ്ടാൽ തീർന്നു”
ഒരു മനസാക്ഷി ഇല്ലാതെ അതും പറഞ്ഞുകൊണ്ടവൻ പെഗ് ഒഴിച്ചു മടമട വലിച്ചു കയറ്റി..
“ടാ കണ്ണാ അല്ലടാ നമ്മുടെ വിദ്യേച്ചിയുടെ കല്യാണം ഒന്നും ആയില്ലെടാ”
വെറുതെ അറിയാൻ എന്നോണം ഞാൻ അവനോടു ചോദിച്ചു…
“മ്മ് ബെസ്റ്റ് അവൾക്കു എത്ര ആലോചന വരുന്നുണ്ടെന്നു അറിയുവോ അനൂപേ നിനക്ക് അവളു സമ്മതിക്കാഞ്ഞിട്ടല്ലേ പഠിക്കണം ജോലി വേണം എന്നിട്ടേ കെട്ടുന്നുള്ളു പോലും പിന്നെ ഇപ്പൊ ഒന്നും പറയാൻ പോകാറില്ല ഞങ്ങള് എന്തേലും കാണിക്കട്ടെന്ന് വെച്ച്”