കുറച്ചു മുൻപ് ഉപദേശം ചൊരിഞ്ഞവൻ ആണ് ഇപ്പൊ എന്നെ വെള്ളമടിക്കാൻ വേണ്ടി വിളിക്കുന്നത്…
വിദ്യേച്ചിയെ തപ്പി നടക്കുന്ന എനിക്ക് കണ്ണന്റെ കൂടെ പോകാൻ മനസ് ഉണ്ടായിരുന്നില്ല എന്നാലും രണ്ടെണ്ണം അടിച്ചിട്ട് ഒന്ന് ഉഷാറായിട്ടു തിരയാമെന്ന് വെച്ചു അവന്റെ കൂടെ ചെല്ലാൻ ഞാൻ തീരുമാനിച്ചു ….
“ഹ നടക്കു എവിടാ ഇരിക്കുന്നെ”
ഞാൻ വലിയ താല്പര്യം ഇല്ലാതെ ചോദിച്ചു..
“വാടാ ദാ ആ മരത്തിന്റെ അപ്പുറത്ത് പോകാം അവിടെ ആരും കാണില്ല”
അവന്റെ വാക്ക് കേട്ടു അവന്റെ പിറകിലായി ഞാനും അങ്ങോട്ട് നടന്നു…
നല്ല ഇരുട്ടായിരുന്നു അവനവിടെ സ്ഥിരമായി ഇരിക്കാറുണ്ടെന്നു അവന്റെ പോക്ക് കണ്ടപ്പോൾ എനിക്ക് തോന്നി…
കണ്ണൻ ഫോണിലെ ഫ്ലാഷ്ലൈറ്റ് ഓൺ ചെയ്തു അവിടെ ഇരിക്കാൻ ഒരിടം കാണിച്ചു തന്നപ്പോൾ ഞാൻ അവിടെ ഇരിപ്പുറപ്പിച്ചു….
“ടാ ഏതാ സാധനം കൂതറ സാധനം ആണോ ആണേൽ എനിക്ക് വേണ്ട”
എന്തോ എനിക്ക് വെള്ളമടിക്കാൻ ഉള്ള മൂഡ് ഒന്നും ആയിരുന്നില്ല അപ്പോൾ എങ്ങനെ എങ്കിലും ചേച്ചിയെ കണ്ടാൽ മതിയെന്നായിരുന്നു മനസ്സിൽ….
“അല്ലടാ വൈറ്റ് ആണ് വോഡ്ക ഞാൻ ഒരു പെഗ് അടിച്ചതാ”
അവൻ കുപ്പി പൊട്ടിച്ചു കൊണ്ട് ഒരു ഗ്ലാസ് എടുത്തു എന്റെ കൈയിൽ തന്നു ഒരു കുപ്പി വെള്ളവും അവൻ കൊണ്ട് വന്നിരുന്നു…
“ഇതൊക്കെ എവിടുന്നു ഒപ്പിച്ചെട കണ്ണാ നീ”
സെറ്റപ്പൊക്കെ കണ്ടു കൊണ്ട് ഞാൻ ചോദിച്ചു….
“ഓ അതൊക്കെ സംഘടിപ്പിച്ചു നീ വാച്ചാലം പറഞ്ഞു ഇരിക്കാതെ ആരേലും വരും മുൻപ് എടുത്തു അടിക്കെടാ”
അവൻ എനിക്ക് ഒരു പെഗ് ഒഴിച്ചു തന്നു….