മദിരാശിപ്പട്ടണം 3 [ലോഹിതൻ]

Posted by

അങ്ങിനെയാണ് ദേവസ്യ പെരുമാളിനെ കാണുന്നത്..

നരി പോത്തനെ പോലെ വലിയ ഒരു ബാനറിന്റെ മുതലാളി തന്നെ കാണുവാൻ ആഗ്രഹിക്കുന്നു എന്നറിഞ്ഞതിൽ പെരുമാൾ അത്ഭുതപ്പെട്ടു…

നരി പോത്തന്റെ ഹരി പ്രിയ പ്രൊഡക്ഷൻസ് അന്ന് മലയാള സിനിമയിൽ തുടർച്ചയായി ഹിറ്റുകൾ നിർമ്മിച്ചുകൊണ്ടിരിക്കുന്ന കമ്പനിയാണ്…

ഹരിപ്രിയയുടെ ഓഫീസിൽ നരി പോത്തന്റെ മുൻപിൽ വളരെ ഭവ്യതയോടെ ഇരിക്കുന്ന പെരുമാളിനോട് പത്മയെ കുറിച്ചുള്ള വിവരങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു നരി പോത്തൻ…

ഇത്രയും കഴിവുള്ള ഒരു നടിയെ കണ്ടെത്തിയതിൽ പെരുമാളിനെ അഭിനന്ദിച്ച പോത്തൻ തന്റെ അടുത്ത
പടം മുതൽ പെരുമാൾ ഹരി പ്രിയയുടെ സ്ഥിരം പ്രൊഡക്ഷൻ മാനേജർ ആയിരിക്കും എന്നു കൂടി പറഞ്ഞു….

അന്നത്തെ കാലത്ത് ഹരി പ്രിയ പ്രൊഡക്ഷനിലെ പ്രൊഡക്ഷൻ മാനേജർ സ്ഥാനം ആ രംഗത്തുള്ള ആരും കൊതിക്കുന്ന പദവിയാണ്…

അടുത്ത പടം കളറിലാണ് എന്നും നായകനും നായികയും കൗമാരം കടന്നവർ ആയിരിക്കും എന്നും പോത്തൻ പെരുമാളിനെ അറിയിച്ചു..

നായക വേഷത്തിൽ അക്കാലത്ത് യുവാക്കളുടെയും വിദ്യാർത്ഥികളുടെയും ഹരമായ മോഹന ചന്ദ്രൻ മതിയെന്നും പോത്തൻ പറഞ്ഞു…

കഥാ നായിക ഒരു പുതിയ കുട്ടി ആയാൽ നന്നായിരിക്കും.. തന്റെ അറിവിൽ ആരെങ്കിലും ഉണ്ടോ.. ആ പത്മയുടെ ഒരു മകൾ ഉണ്ടല്ലോ.. മിടുക്കി കുട്ടിയാണെന്ന് കേട്ടു..

പെരുമാളേ താൻ പത്മയുടെ അഭിപ്രായം ചോദിക്കൂ.. അവൾക്കും നല്ലൊരു റോൾ കൊടുക്കാം.. നായകന്റെ അമ്മയുടെ വേഷം..!

പോത്തന്റെ മനസ്സിലിരിപ്പ് അപ്പോഴാണ് പെരുമാളിന് പിടികിട്ടിയത്…

Leave a Reply

Your email address will not be published. Required fields are marked *