മദിരാശിപ്പട്ടണം 3 [ലോഹിതൻ]

Posted by

തുക കെട്ടത്തോടെ പത്മ എഴുനേറ്റിരുന്നു.. പെരുമാൾ പറയുന്നത് കൂടുതൽ താല്പര്യത്തോടെ ശ്രദ്ധിക്കാൻ തുടങ്ങി ……

“അതിന് അവൾക്ക് അഭിനയിക്കാൻ അറിയാമോ അണ്ണാ.. ശ്ശോ ജലജ ആയിരുന്നു വെങ്കിൽ കുഴപ്പമില്ലായിരുന്നു… ”

സുരതൻ ആണ് ഡയറക്ടർ.. അഭിനയമൊക്കെ അയാൾ പഠിപ്പിച്ചു കൊള്ളും.. തരക യിൽ അഭിനയിക്കുമ്പോൾ ഈ പോത്തൻ സാറിന്റെ അനുജൻ പ്രധീഷ് പോത്തന്
അഭിനയം എന്താന്ന് പോലും അറിയില്ലായിരുന്നു.. സുരതൻ സാറല്ലേ അയാളെ അഭിനയം പഠിപ്പിച്ചത്.. അയാൾ ഇപ്പോൾ വലിയ സ്റ്റാറല്ലേ… ”

” അവളുടെ ഒരു ഫോട്ടോ പോലും കാണാതെ പോത്തൻസാർ ഇത്ര താല്പര്യം കാണിക്കുന്നതാണ് എനിക്ക് മനസിലാകാത്തത്.. ”

മെയ്ക്കപ്പ് ദേവസ്യയെ നിനക്ക് അറിയാവുന്നതല്ലേ..അയാൾ പറഞ്ഞാൽ അത് കറക്റ്റ് ആയിരിക്കുമെന്ന് പോത്തൻ സാറിന് അറിയാം.. മെയ്ക്കപ്പ് കലയിൽ അയാൾ അത്രക്ക് അനുഭവങ്ങൾ ഉള്ളയാളാണ്.. ”

“ഇപ്പോൾ ഞാൻ എന്ത് ചെയ്യണം എന്നാണ് അണ്ണൻ പറയുന്നത്..?
അത്രയും വലിയ തുകയെ പറ്റി ഓർക്കുമ്പോൾ ഒരു തീരുമാനം എടുക്കാൻ പറ്റുന്നില്ലണ്ണാ..”

താൻ കരുതിയ പോലെ തന്നെ പണത്തിനു മുൻപിൽ പത്മ പത്തി
മടക്കിയെന്നു പെരുമാളിന് മനസിലായി.. അയാൾ ഉള്ളിൽ സന്തോഷിച്ചു കൊണ്ട് നിസ്സങ്ങനായി പറഞ്ഞു..

“നമുക്ക് ഒരു ജീവിതം അല്ലേ കിട്ടൂ പത്മാ.. കിട്ടിയ ജീവിതം പരമാവതി ആസ്വദിക്കുക.. അതിന് പണം വേണം
ആ പണം ഉണ്ടാക്കാനുള്ള അവസരം എല്ലാവർക്കും കിട്ടിയെന്ന് വരില്ല…
ഇപ്പോൾ അവസരം നിന്റെ വാതിലിൽ മുട്ടി വിളിക്കുകയാണ്‌.. അത് പ്രയോജനപ്പെടുത്തുകയോ പെടുത്തതിരിക്കുകയോ ഒക്കെ നിന്റെ ഇഷ്ടമാണ്… “

Leave a Reply

Your email address will not be published. Required fields are marked *