മദിരാശിപ്പട്ടണം 3 [ലോഹിതൻ]

Posted by

ങ്ങും.. നല്ല സുന്ദരിയായ കുട്ടിയാണ്..
പത്മ മനസുവെച്ചാൽ ഇവളെ കൊണ്ട് രക്ഷ പെടാം.. ലക്ഷങ്ങൾ പത്മക്ക് നേടികൊടുക്കാൻ ഈ മകൾ ധാരാളം..
പോത്തനെ പോലെ കോടീശ്വരന്മാർ ഇവൾക്കായി ക്യു നിൽക്കും…

“എന്താ മാമ ഇങ്ങനെ നോക്കുന്നത്..”
ശ്രീകുട്ടിയുടെ ചോദ്യം കേട്ട് ചിന്തയിൽ നിന്നും പെരുമാൾ ഞെട്ടി ഉണർന്നു..

“ഹേയ് ഒന്നുമില്ല മോളേ..നിനക്ക് സിനിമയിൽ അഭിനയിക്കുന്നത് ഇഷ്ടമാണോ..? ”

മറുപടി പറഞ്ഞത് ജലജയാണ്..
എന്റെ മാമാ.. “ഇഷ്ടമാണോ എന്നോ..
എംജി യാറിന്റെ കൂടെ മഞ്ചുളയെ പോലെ അഭിനയിക്കണം എന്ന് പറഞ്ഞു കണ്ണാടിയുടെ മുൻപിൽ നിന്ന് എന്തൊക്കെ ഗോഷ്ടിയാണ് ഇവൾ കാണിക്കുന്നത് എന്നറിയാമോ.. ”

അതിനെന്താ.. ശ്രീക്കുട്ടി മഞ്ജുളയെക്കായിലും സുന്ദരിയല്ലേ.. ശ്രമിച്ചാൽ നടക്കാവുന്ന കാര്യമേ ഒള്ളൂ..

പെരുമാളിന്റെ വാക്കുകൾ കേട്ട് ശ്രീക്കുട്ടി നാണിച്ചു തല താഴ്ത്തി ഇരുന്നു…

അപ്പോൾ പത്മ ചോദിച്ചു..

” അണ്ണൻ എന്താ അങ്ങിനെ ചോദിച്ചത്.. ”

“അത്.. നീ ഹരിപ്രിയ ഫിലിംസ് എന്ന് കേട്ടിട്ടുണ്ടോ പത്മേ..? ”

“ആഹ്.. ഉണ്ട്.. ഇതാ അവിടെ വരെ ഒക്കെ അവരുടെ പടമല്ലേ..”

ശ്രീക്കുട്ടി തന്നെയാണ് ചാടി പറഞ്ഞത്..

പെരുമാൾ അവളെ നോക്കി ചിരിച്ചിട്ട് പറഞ്ഞു..

” അവരുടെ പുതിയ കളർ പടത്തിൽ പുതു മുഖ നായികയെ തേടുന്നുണ്ട്.. ”

ശ്രീ കുട്ടി ആകാംഷയോടെ പെരുമാൾ പറയുന്നത് കാതോർത്തിരുന്നു..

അപ്പോൾ പത്മ പറഞ്ഞു..

“അതൊക്കെ നല്ല അഭിനയ സിദ്ധിയുള്ളവരെ അവർ കണ്ടു പിടിച്ചോളും,.. ”

“ശ്ശോ.. ഈ അമ്മ..
ഞാൻ അഭിനയിക്കുകയൊക്കെ ചെയ്യും മാമാ..”

Leave a Reply

Your email address will not be published. Required fields are marked *