അപ്പോ താൻ പോകുന്നില്ലേ…? ഇല്ല എനിക്ക് എന്റെ ഏട്ടന് എന്ത് പറ്റി എന്ന് അറിയാതെ എനിക്ക് ഒരിടത്തും പോകാൻ പറ്റില്ല പിന്നെ ഞാൻ അവിടെ പോയാലും അവർ പിന്തുടർന്നു വരും…..
അത് കൊണ്ട് എനിക്ക് ഒരിടത്തും പോകാൻ കഴിയില്ല ശ്രേയയും അവളുടെ ഭർത്താവും എന്റെ മോളെ ഓർഫനേജിൽ എത്തിച്ചു ഞാൻ സിസ്റ്ററിനോട് എലാം നേരത്തെ തന്നെ അറിയിച്ചിരുന്നു അവർ
എന്റെ മകളെ നോക്കിക്കോളാം എന്ന് പറഞ്ഞു ഞാൻ വരുന്നത് വരെ….
അതിന്നു ശേഷം രണ്ട് ദിവസം കഴിഞ്ഞ് എന്റെ വീട്ടിൽ കുറച്ചു പേര് വണ് പറഞ്ഞു
രവിയേട്ടൻ ഒരു കാർ ആക്സിഡന്റിൽ മരിച്ചു എന്നു ഞാൻ അത് കേട്ടതും തലകറങ്ങി വീണു ബോധം വന്നപ്പോൾ ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു എനിക്ക് മനസ്സിലായി അത് ആക്സിഡന്റ് അല്ല മറിച്ച് അത് ഒരു കൊലപാതകം ആണെന്ന്….
ഞാൻ അവിടെ കിടന്നു നിലവിളിച്ച് കരയാൻ തുടങ്ങി സിസ്റ്റർമാർ വന്ന് എന്നെ
സമാധാനിപ്പിക്കാൻ തുടങ്ങി അവർ എനിക്ക് മയങ്ങാൻ ഉള്ള ഇഞ്ചക്ഷൻ നൽകി അങ്ങനെ ഏട്ടന്റെ ഒരു ഫ്രണ്ട് അന്ന് ഞാൻ ആശുപത്രിയിൽ കിടന്നപ്പോൾ ഏട്ടന്റെ കർമ്മങ്ങളൊക്കെ ചെയ്തു ആക്കിയത്…
അതിന് ശേഷം ഒരു മാസം കഴിഞ്ഞ് എന്നെ തേടി ഒരാൾ വന്നു അത് നിന്റെ അച്ഛനായിരുന്നു നിന്റെ അച്ഛനാണ് ഏട്ടന്റെ കർമ്മങ്ങളൊക്കെ ചെയ്തു നിന്റെ അച്ഛൻ എന്നോട് എലാം പറഞ്ഞു
അവർ രവി ഏട്ടനെ കൊണ്ട് പോയെങ്കിലും
വഴിയിൽ വെച്ചു ഏട്ടൻ രക്ഷപ്പെട്ടു….
രണ്ടു ദിവസം അവരുടെ കണ്ണിൽ പെടാതെ ഏട്ടൻ ഒരു പഴയ ഫാക്ടറിയിൽ ആയിരുന്നു ഒളിച്ചിരുന്നത് വിട്ടിൽ വണ് അവർ അന്വേഷിക്കാത്തത് അവരിൽ ഒരാൾ എന്റെ വീടിനു അടുത്ത് രവിയേട്ടൻ
വരുമോ എന്ന് അറിയാൻ വേണ്ടി നിയമിച്ചിരുന്നു…