അവളെ കെട്ടിച്ചു വിട്ടു ഒന്നര വയസ്സുള്ള ഒരു കുഞ്ഞുണ്ട് . സന്ധ്യയുടെ കെട്ടിയവൻ ബാബു പെയിന്റിംഗ് പണി ആണ് . വല്ലപ്പോളും ഒക്കെയാ പണി ഉള്ളൂ .. കടവും വല്ലാത്ത പ്രശ്നങ്ങളുമാണ് .ഇതിനിടയിൽ കുഞ്ഞിന് വാൽവിനെന്തോ തകരാറ് ചികിത്സക്ക് ഒരു നിവൃത്തിയും ഇല്ല . ബിന്ദു എന്റെ അടുത്ത് വന്ന് കരഞ്ഞു പറഞ്ഞപ്പോൾ എനിക്ക് സങ്കടം ആയി . ഒരു ചെറിയ കുഞ്ഞല്ലേ .. അതിനെ ചികിൽസിച്ചു സുഖപ്പെടുത്തിയാൽ കണ്ണന് പുണ്യം കിട്ടും ..
ഞാൻ : അവർ എവിടെ താമസം .
നിഷ : എന്റെ വീട്ടിലേക്ക് എത്തുന്നതിന് രണ്ടുവീട് മുൻപ് . ഒന്ന് ശ്രമിച്ചു നോക്ക് കണ്ണാ ..
ഞാൻ : ഞാൻ നോക്കാം പക്ഷെ നമുക്ക് എന്തെങ്കിലും പ്രയോചനം ഇല്ലാതെ പണം മുടക്കാൻ ഒരു മടി .
നിഷ : നീ ശ്രമിച്ചാൽ പ്രയോജനത്തിനാണോ വിഷമം .രണ്ടു പേരുണ്ട് അത് നിന്റെ മിടുക്ക് ഞാൻ പറഞ്ഞത് ആ കുഞ്ഞിനെ ഓർത്താ..
ഞാൻ : ശരി ഞാൻ ഒരു ദിവസം വരാം അവരെ കാണാം പോരെ .
നിഷ : ഓ മതി മതി ..എന്നാൽ വയ്ക്കട്ടെ കണ്ണാ ……പിന്നേ അവിടെ ബന്ധങ്ങളായാൽ ഈ പാവങ്ങളെ മറക്കല്ലേ
ഞാൻ : ഓ അങ്ങനെ ആവട്ടെ .
അവൾ ഫോൺ വച്ചു .
അല്പം കഴിഞ്ഞു അമ്മ വിളിച്ചു .
കണ്ണാ ഞാൻ ബസ്സിൽ നിന്നും ഇറങ്ങാറായി നീ വരുമോ ?
ഞാൻ ഇപ്പൊ വരാം അമ്മേ ..
ഞാൻ ടൗണിൽ എത്തി അമ്മയെ ബൈക്കിൽ കേറ്റി വീട്ടിൽ എത്തി .വീട്ടിൽ ഉള്ളവരെല്ലാം അമ്മയെ സ്നേഹത്തോടെ സ്വാഗതം ചെയ്തു .
മായമ്മ അമ്മയെ കെട്ടിപിടിച്ചു സ്നേഹം പ്രകടിപ്പിച്ചു . അമ്മ വളരെ സന്തോഷത്തോടെ എല്ലാവരോടും സംസാരിച്ചു . ഞാൻ ശ്രീയെ പരിചയപ്പെടുത്തി . അമ്മയ്ക്ക് ശ്രീയെ ഇഷ്ടപ്പെട്ടു. ഞങ്ങൾ അമ്മയെ ഷൈലാന്റിയുടെ റൂമിൽ കൊണ്ടുപോയി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി . അമ്മ അത് കൂളായി എടുത്തു .