ഞാൻ മനസ്സിൽ ഇങ്ങനെ ചിന്തിച്ചു എന്റെ കൂടെയുള്ള മല്ലന്മാരെ നോക്കിയപ്പോൾ… അവരും എന്നെ പോലെ പെട്ട അവസ്ഥയാണ്… മര്യാദക്ക് ഒന്ന് ഇരിക്കാൻ പോലും സ്ഥലമില്ല… ഞാനിപ്പോ വെള്ളം അന്നോ ചെളിയാണോ എന്നൊന്നും നോക്കില്ല കാൽ കിഴ്ച്ചാൽ ഇരിക്കാൻ പറ്റുനടത്താങ്ങിരിക്കും… ഉറങ്ങാൻ പറ്റാത്തതാണ് എന്റെ പ്രെശ്നം.. മഴ കാരണം ഉറക്കം ശെരിയാകുന്നില്ല…
ലക്ഷ്മി വന്നപ്പോൾ അറിഞ്ഞു ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിനെ വിളിക്കാൻ ആൾ പോയിട്ടുണ്ട് എന്ന്…
3 ദിവസമായിയുള്ള ഈ നിൽപ്പും മഴയും എല്ലാം എന്റെ മാനസികാവസ്ഥയിലും മല്ലന്മാരുടെ കാര്യത്തിലും ചെറിയ ചെറിയ മാറ്റങ്ങൾ വരുത്തിയിരുന്നു… കൂടാതെ എന്റെ ചെവിയിൽ മുഴങ്ങി കേൾക്കുന്ന ശബ്ദം… എനിക്ക് വട്ട് പിടിക്കുന്നുണ്ടായിരുന്നു..
ലക്ഷ്മി : ഇപ്പോൾ നിനക്ക് ഭയങ്കര ഗൗരവം ആണല്ലോ
എന്തുട്ട് പുണ്ണാക്ക ഇവൾ പറയുന്നത് …3 4 ദിവസമായിട്ട് മനുഷ്യൻ ഇവിടെ മഴ നനഞ്ഞു ഉറക്കം ശെരിയാകാതെ കുരു പൊട്ടി നിൽക്കുവാണ്.. അപ്പോഴാണ് അവളുടെ ഒരു മോണഞ്ഞ ചോദ്യം..
ഞാൻ മനസ്സിൽ പറഞ്ഞതെ ഉള്ളു… അവളോട് പറഞ്ഞാൽ പിന്നെ അവൾക്കും വിഷമമാകും എന്ന് കരുതി… ഞാൻ മിണ്ടാതെ നിന്നു ..
അവൾ പിന്നെയും എന്തൊക്കെയോ ചോദിക്കുകയും പറയുകയുമൊക്കെ ചെയ്യ്തു… ഞാൻ മുളുകയല്ലാതെ ഒന്നും പറയാൻ പോയില്ല..
കുറച്ചു കഴിഞ്ഞ അവൾ എന്നെ അധികം വിഷമിപ്പിക്കേണ്ടന്ന് കരുതി വീട്ടിലേക്ക് തിരിച്ചു പോയി…
അന്ന് രാത്രിയിൽ കാറ്റിലും പേമാരിയിലും പെട്ട മനയുടെ അതിഥി മന്ദിരത്തിന്റെ മുകളിലേക്ക് പടുകൂറ്റൻ മാവ് മറിഞ്ഞു വീണു….