*******************************************************
എനിക്ക് എന്താന്നറിയില്ല ഇപ്പൊ പല പല കാഴ്ചകൾ കാണാൻ തുടങ്ങി… എന്റെ ചെവിയിൽ ആരോ ഇരുന്നു മന്ത്രങ്ങൾ ചൊല്ലുന്നത് പോലെ എനിക്ക് ഫീൽ ആകുന്നുണ്ട്… ആരോ എന്റെ ചെവിയിലിരുന്നു എന്തൊക്കയോ പറയുന്നത് എനിക്ക് വ്യക്തമായി കേൾക്കാം… പക്ഷെ എനിക്കൊന്നും മനസിലാകുന്നില്ല..
അതെന്തെലുമാകട്ടെ എന്ന് കരുതി ഞാൻ വലിയ ശ്രദ്ധ കൊടുക്കാൻ പോയില്ല… ഒന്നാമതെ 2 ദിവസത്തെ മഴ നനഞ്ഞു എന്റെ കിളി പോയിരിക്കുകയാണ്.. ചിലപ്പോ അതുകൊണ്ടുള്ള എന്റെ തോന്നലായിരിക്കാം…
മഴ നിറുത്താത് പെയുന്നത് കൊണ്ട് പലരുടെയും വീടുകളും വിളകളും നശിച്ചു… കൂടാതെ കാറ്റും ശക്തിയായി വീശിയടിക്കുന്നുണ്ട്…
അതിനിടയിൽ കൂനിന്മേൽ കുരു എന്ന് പറഞ്ഞ പോലെ ശക്തമായ കാറ്റും മഴയും കാരണം ക്ഷേത്രത്തിലെ കേടാ വിളക്ക് കേട്ട് പോയി… അത് എന്തോ വലിയ ആപത്ത് ഈ ഗ്രാമത്തിൽ വരുന്നുവെന്ന് പറഞ്ഞു നാട്ടുകാരെലാം കുടി ക്ഷേത്രത്തിൽ ഒത്തു കുടിട്ടുണ്ട്… എല്ലാവരും കുടി പ്രെശ്നം വെപ്പിച്ചു… പക്ഷെ ആദ്യമായിട്ട് കണിയാന്റെ കവടിലും ഒന്നും തെളിഞ്ഞു കാണുന്നില്ല… അത് അതിലും വലിയ പ്രെശ്നമായി….
ഇവിടൊരുത്തൻ മഴയത്തു 2 3 ദിവസമായി നിൽക്കുന്നു…ഈ ഒരു കാര്യത്തിൽ തീരുമാനം ഉണ്ടാക്കാൻ ആരുമില്ല… ഉണ്ടായിരുന്നയാൾ പാമ്പ് കടിച്ച വിഷഹാരിയുടെ അടുത്തും… ഇനി എപ്പോ എന്നെ അഴിച്ചു വിടുമെന്ന് ആലോചിച്ചു നിൽക്കുമ്പോഴാ… അവന്മാരുടെ വിളക്കും കോപ്പും ഒക്കെ…. കാറ്റത്ത് ക്ഷേത്രത്തിന്റെ ഓടിളകി, വെള്ളം വീണ് വിളക്ക് കേട്ടു എന്നും പറഞ്ഞുള്ള പുകിലാണ് …