എനിക്കുള്ള ആഹാരം ആരേലും കൊണ്ട് തരും… അപ്പോൾ മാത്രമാണ് എന്റെ കെട്ടുകൾ അഴിക്കുന്നത്…
ഒരു ദിവസം കഴിഞ്ഞത് കൊണ്ട് അവർ ചില ഇളവുകൾ ഒക്കെ തരാൻ തുടങ്ങി… അവർക്കും മടുത്ത തുടങ്ങി കാണും…
ആദ്യത്തെ ദിവസം ആരേലും അടുത്ത വന്നാൽ അവർ ഓടിക്കുമായിരുന്നു… ഇപ്പൊ എല്ലാവരും എന്റെ അടുത്ത വന്നശ്വസിപ്പിക്കാൻ ഒക്കെ തുടങ്ങി..
ലക്ഷ്മിയും ആതിരയും ധന്യയുമൊക്കെയാണ് ഭക്ഷണം കൊണ്ട് വരുന്നത്… ആരേലും ഒക്കെ എന്നെ ചുറ്റി പറ്റി എപ്പോഴും കാണും… അത് കൊണ്ട് അവിടെ നടക്കുന്ന വിവരങ്ങൾ ഒക്കെ അറിയാൻ പാറ്റും … പക്ഷെ കൂടുതൽ സമയം ചിലവഴിക്കാൻ അവർ സമ്മതിക്കില്ല…
ഇപ്പൊ കയറു കൊണ്ട് കേട്ടിട്ടിരിക്കുനന്നനെ ഉള്ളു.. ആദ്യത്തെ ദിവസത്തെ പോലെ നിന്ന നിൽപ്പിൽ നിൽക്കേണ്ട… ഇരിക്കാനുമൊക്ക പറ്റുന്നുണ്ട്….
ലക്ഷ്മിയും ആതിരയും എന്റെ അടുക്കൽ അന്നത്തെ ഭക്ഷണം കൊണ്ട് വന്നു…
ലക്ഷ്മി : എടാ കുഴപ്പം ഒന്നുമില്ലല്ലോ … പിന്നെ നിയറിഞ്ഞോ… ചെറിയ നമ്പൂതിരിക്ക് വിഷം തീണ്ടി എന്ന് …
ഞാൻ : എപ്പോ എവിടെ വെച്ച്…
അങ്ങേരെ തിരിച്ചു വന്നാലേ ഇതിനൊരു തീരുമാനം ആകു…ഇതിപ്പോ പാമ്പ് കടിച്ചവന്റെ തലയിൽ തേങ്ങ വീണെന്ന് പറഞ്ഞ അവസ്ഥയായി… ഇനീപ്പോ ഞാൻ എത്ര നാൾ നിൽക്കണം… ഇനിയെങ്ങാനം അങ്ങേര് തട്ടിപോയാൽ എന്റെ അവസ്ഥ എന്താകും… ആലോചിച്ചിട്ട് എനിക്കൊരു എത്തും പിടിയും കിട്ടുന്നില്ല…
എല്ലാം ഞാനാണല്ലോ തുടങ്ങി വെച്ചത്… അച്ഛൻ പറഞ്ഞതുപോലെ ഞാൻ മനോജിനിട്ട് പൊട്ടിച്ചില്ലായിരുന്നില്ലെങ്കിൽ, വലിയ നമ്പൂതിരിക്കും ചെറിയ നമ്പൂതിരിക്കും ഈ ഗതിയുണ്ടാവില്ലായിരുന്നു… ഇങ്ങനെയൊന്നും സംഭവിക്ക കുടിയില്ലായിരുന്നു…ചിലപ്പോ അവൻ 2 അടി അടിച്ചിട്ടങ്ങു പോയെനേം…ഇതും സാധാരണ ഒരു ദിവസം പോലെയങ്ങ് കഴിഞ്ഞേനേം… ചുമ്മാ കുന്തളിച്ചു നടന്ന എന്റയൊരവസ്ഥ….