ഇതിനിടയിൽ സംഭവം എന്താന്നറിയാൻ വന്ന വലിയ നമ്പൂതിരി തെന്നിയടിച്ചു വീണ്.. ഇപ്പൊ നടു വെട്ടി കിടക്കുവാണ്… അതെന്തായാലും നന്നായി… ഇല്ലേ അങ്ങേരെക്കൂടി സഹിക്കേണ്ടി വന്നേനേം…
ഞാൻ ആ നിന്ന നിൽപ്പിൽ അവിടെ നിൽക്കുകയാണ്… ഇപ്പൊ ഒരു രാത്രിയും പകലും കഴിഞ്ഞിരിക്കുന്നു ഞാൻ ഈ നിൽപ്പ് നില്ക്കാൻ തുടങ്ങിട്ട്…മഴ ഇപ്പോഴും തോർന്നിട്ടില്ല ശക്തമായി പെയ്യുകയാണ്.. കൂടാതെ കൊടും കാറ്റും…
ആ നിൽപ്പ് അങ്ങനെ നിൽക്കുന്നത് കൊണ്ട് എന്റെ മാംസപേശികളിൽ വേദന എടുത്ത് തുടങ്ങിരുന്നു… കൂടാതെ തണുപ്പും… എല്ലുവരെ കൊച്ചി പിടിക്കുന്ന തണുപ്പ്…
ഞാൻ ഇപ്പൊ തളർന്നു കയറിൽ തുങ്ങിയാണ് നിൽക്കുന്നത്… കാലും കൈയും ഒക്കെ തളർന്നു…
ഇന്നലെ തൊട്ട് ജലപാനം ഇല്ലാതെ ഒറ്റ നിൽപ്പായിരുന്നു…
രാവിലെ അച്ഛൻ വന്നു അവരുടെ കാല് പിടിച്ചിട്ടാണ് എനിക്കൊരു തുള്ളി വെള്ളവും കുറച്ച ആഹാരം കഴിക്കാനും അവർ സമ്മതിച്ചത്…
എന്റെ 2 കൈകളിലെയും കെട്ടഴിച്ചതു കൊണ്ട് എനിക്ക് നിലത്തിരിക്കാൻ കഴിഞ്ഞു… അല്ല ഞാൻ നിലത്തു കിടന്നു… അത് പോലെ വേദന ഉണ്ടായിരുന്നു… കുറച്ചു സമയം എടുത്തു എനിക്കൊന്നു എഴുന്നേറ്റിരിക്കാൻ… ഞാൻ എഴുന്നേറ്റിരുന്നു ഭക്ഷണം കഴിച്ചു..
എന്റെ അവസ്ഥ കണ്ടത് കൊണ്ടായിരിക്കും അവർ പിന്നെ എന്റെ കൈകൾ മാത്രമേ കേട്ടിട്ടുള്ളു.. അത് കൊണ്ട് എനിക്കിപ്പോ നടക്കാനും ഇരിക്കാനും കിടക്കാനുമൊക്കെ പറ്റുന്നുണ്ട്… അച്ഛൻ ഒരു ഓലക്കുട കൊണ്ട് വന്നു തലയിൽ വെച്ച് തന്നു, അത് കൊണ്ട് ഇപ്പൊ തല നനയില്ല…