അച്ഛൻ മല്ലന്മാരോട് : അവനെ അഴിച്ചു വിട, ഞാൻ ചെറിയ നമ്പൂതിരിയുടെ കാൽക്കൽ വീണ് മാപ്പിരുന്നോളാം…
മല്ലന്മാർ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടതോടെ അച്ഛൻ… അവനെ ഈ മഴയത്തു നിന്ന് മാറ്റി ആ ചായ്പ്പിൽ വല്ലോം പുട്ടിയിടെ…അത്രെയെങ്കിലും ചെയ് … ചെറിയ നമ്പോതിരി വന്നിട്ട് എന്താണ് എന്ന വെച്ചാലുള്ള ശിക്ഷ വിധിച്ചോട്ട്…
അതിലൊരുത്തൻ അച്ഛനെ പിടിച്ച തള്ളി.. എന്നിട്ട് അച്ഛനോട്..
ചെറിയ നമ്പൂതിരി തിരിച്ചു വരാതെ ഇവനെ അഴിച്ചു വിടാൻ പറ്റില്ല എന്ന് ആക്രോശിച്ചു…
അവരെ കുറ്റം പറയാൻ പറ്റില്ല.. പറഞ്ഞത് പോലെ ചെയ്തില്ലെങ്കിൽ അവരെയും അവരുടെ വീട്ടുകാരെയും ചെറിയ നമ്പൂതിരി കാലപുരിക്കയ്ക്കും…
അച്ഛൻ ഒന്നും മിണ്ടാതെ… അവിടുന്ന് മാറി വേറൊരു തെങ്ങിൻ ചുവട്ടിൽ പോയിരുന്നു… അച്ഛനെ അവരോട് ഏറ്റുമുട്ടാൻ ഉള്ള ധൈര്യം ഒന്നുമില്ല… എന്ത് ചെയ്യണം എന്നും അച്ഛനറിയില്ല… വര്ഷങ്ങളായി ഇല്ലത്തെ ഉപ്പും ചോറും ഉണ്ട് കഴിയുന്ന മനുഷ്യനാണ്.. ഇത് വരെ അവരെ ധിക്കരിച്ചു അച്ഛൻ ഒരു കാര്യം പോലും ചെയ്തിട്ടില്ല…
വിവരം അറിഞ്ഞ ഓരോരുത്തർ അങ്ങോട്ടേക്കെത്തി.. കൂടെ എന്റെ വാനരക്കൂട്ടവും ഉണ്ട്… പക്ഷെ മലന്മാരെ പേടിച്ചു ആരും അടുത്തേക്ക് വന്നില്ല… എല്ലാവരും ദൂരെ നിന്ന് എന്നെ നോക്കി എന്തൊക്കയോ കുശുകുശുക്കുന്നുണ്ട്…
സമയം മുന്നോട്ട് പോയി.. ഓരോരുത്തർ വന്നും പോയും നിൽക്കുവാണ്….
ഇതെല്ലാത്തിന്റേം തുടക്കം മാത്രമായിരുന്നു… എന്റെ ഭാവി ഇതോടെ മാറുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല…