യക്ഷി, ബാധ അവർ പ്രതികാരത്തിനോ, ആഗ്രഹ പൂർത്തീകരണത്തിനോ ആയിട്ടായിരിക്കും വരുന്നത്… അതെ ഒരു കുടുംബത്തയോ, ഒരു ചെറിയ പ്രദേശത്തെയോ ബാധിക്കുകയുള്ളൂ… അതുമല്ല അവയുടെ ശക്തി പല സമയങ്ങളിൽ ഏറിയും കുറഞ്ഞുമിരിക്കും…
പക്ഷെ ഇവിടെ 5 ദിവസമായിട്ട് കാറ്റും മഴയും ഒട്ടും ശക്തി കുറയാതെ തുടർച്ചയായി പെയ്തു കൊണ്ടിരിക്കുകയല്ലായിരുന്നോ… അവനെ അഴിച്ചു വിട്ടതിനു ശേഷമല്ലേ അത് ശമിച്ചത്…
എല്ലാത്തിനും ഒരു കാരണം ഉണ്ടാകണം.. പക്ഷെ ഇവിടെ അതിനുള്ള കാരണം എന്താണ് എന്ന് എനിക്ക് ആലോചിച്ചിട്ട് മനസിലാകുന്നില്ല … ദുഷ്ടനിഗ്രഹം ആണെങ്കിൽ അങ്ങനെ ഒരാളോ കൂട്ടാമോ ഉണ്ടാകണം, രക്ഷിക്കാൻ അന്നെങ്കിൽ അത്, അല്ല പ്രതികാരം ആണേൽ അതിനൊരു കാരണമുണ്ടാകണം.. പക്ഷെ അങ്ങനെയൊന്നു ഇവിടെ എനിക്ക് കാണാൻ സാധിക്കുന്നില്ല… അതാണ് എന്നെ ചിന്തകുഴപ്പത്തിലാക്കിരിക്കുന്നത്..
ഇനിയും ബാക്കിയുള്ളത് അവനിൽ നിന്ന് തന്നെ അറിഞ്ഞാലേ എന്താണ് എന്ന് അറിയാൻ പറ്റു… അവൻ വരട്ടെ…
******************************************
അച്ഛൻ വീട്ടിൽ വന്നപ്പോൾ ഞാൻ കിടക്കുകയാണ്…വാനര കൂട്ടം എനിക്ക് ചുറ്റുമുണ്ട്…
അച്ഛൻ : എല്ലാരുമൊന്നിറങ്ങിക്കെ എനിക്കവനോട് ഒന്ന് സംസാരിക്കണം…
എല്ലാവരും വെളിയിൽ പോയി
ഞാൻ : എന്നെ വിളിച്ചോണ്ട് പോകാൻ വന്നതാണോ…
അച്ഛൻ : അതെ… മോനെ നീ അവിടെ ചെന്ന് എതിർ ഒന്നും പറയരുതേ… അവരൊക്കെ വലിയ വലിയ ആളുകളാണ്…
ഞാൻ : അച്ഛാ… ഞാൻ വരാം….
ഞാൻ എഴുന്നേറ്റ് അച്ഛന്റെ കൂടെ ഇല്ലത്തേക്ക് പോയി… കൂടെ അവളുമാരും ഉണ്ട്…