പ്രമാണി : അങ്ങ് അവതാരം എന്നുദ്ദേശിക്കുന്നത് എന്താണ്…
നമ്പൂതിരി : കാലാകാലങ്ങളിൽ പലരീതിയിൽ പലദേശത്ത് ഈശ്വരൻ പിറവി എടുക്കാറുണ്ട്… പക്ഷെ അതിനെല്ലാം പൊതുവായ ലക്ഷ്യങ്ങൾ ഉണ്ട്…
പ്രമാണി : ഈ കലി കാലത്തും…
നമ്പൂതിരി : എന്ത് കൊണ്ടില്ല… നമ്മുക്ക് മുന്നിൽ ഉദാഹരങ്ങൾ ഉണ്ടല്ലോ.. സ്വാമി വിവേകാന്ദൻ, ശ്രീനാരായണ ഗുരു എന്തിനേറെ പറയുന്നു ഗാന്ധിജി വരെ ആ ഗണത്തിൽ പെടും… പക്ഷെ അവർക്കൊന്നും പ്രകൃതിയെ വരെ നിയന്ത്രിക്കാൻ ഉള്ള കഴിവുകൾ ഉണ്ടാകില്ല… പക്ഷെ ഇവിടെ… എന്നും പറഞ്ഞ വീണ്ടും ചിന്തയിൽ മുഴുകി…
വേറൊരു പ്രമാണി : ആ പയ്യന്റെ ദേഹത്തു ബാധ കയറിയതാണെങ്കിലോ…
നമ്പൂതിരി : ആവാം… പക്ഷെ ബാധ, യക്ഷി ഇവക്കൊക്കെ അവരുടെ ചുറ്റു വട്ടത്തുള്ള കാര്യങ്ങൾ മാത്രമേ നിയന്ത്രിക്കാൻ ഉള്ള ശക്തിയുണ്ടാവുകയുള്ളു… അതുമല്ല അവർക്ക് അതിനു പുറത്തേക്ക് കടക്കാനും കഴിയില്ല… പോരാത്തതിന് ക്ഷേത്രങ്ങൾ, പുണ്യ വസ്തുക്കൾ ഇതൊന്നും തൊടന്നോ നശിപ്പിക്കാനോ അതിനു കഴിയില്ല…
പക്ഷെ ഇവിടെ ഒരു ദേശത്തെ മുഴുവനും അതിന്റെ അധിനതയിൽ കൊണ്ട് വന്നു.. ക്ഷേത്രത്തിലെ കേടാ വിളക്ക് വരെ കേട്ട് പോയി…
അതാണ് ഞാൻ ഇതൊരു അവതാരം ആണ് എന്ന് സംശയിക്കാൻ കാരണം…
പിന്നെ ഒരു കാര്യം കൂടിയുണ്ട്… ആരുടെയും ജീവൻ എടുത്തിട്ടില്ല പക്ഷെ ശിക്ഷിച്ചിട്ടുണ്ട്… ഇവിടുത്ത 3 ആൺ തരികളും ഒരു രീതിയിൽ അല്ലെങ്കിൽ വേറൊരു രീതിയിൽ ബാധിക്കപെട്ടിട്ടുണ്ട്… അത് പോലെ തന്നെ ഈ ദേശത്തെ പലർക്കും സംഭവിച്ചിട്ടുണ്ട്… പല കുടുംബങ്ങളിലുമുള്ള ആണ്ണുങ്ങളിൽ ആണ് കുടുതലും ബാധിച്ചിരിക്കുന്നത്… ഞാൻ ഇവിടുത്തെ കാര്യം അറിഞ്ഞപ്പോൾ ആളെ വിട്ട് ഒന്ന് അനേഷിച്ചായിരുന്നു…