ചെറിയ നമ്പൂതിരി : കെട്ടഴിച്ചു വിടുക…
അവർ എന്റെ കെട്ടഴിച്ചു വിട്ടു… ഞാൻ കൈകൾ ഒന്ന് കുടഞ്ഞു,,,
എന്നിട്ട് ആരോടും ഒന്നും മിണ്ടാതെ വീട്ടിലേക്ക് നടന്നു… എല്ലാവരും എന്നെ അന്ധം വിട്ടു നോക്കി നിൽക്കുകയാണ്…
എന്റെ കൂടെ ഞങ്ങളുടെ വാനര പടയുമുണ്ടായിരുന്നു… ആതിരയും ലക്ഷ്മിയും എല്ലാം വഴി നീളെ എന്നെ ചിത്ത പറഞ്ഞോണ്ടാണ് വീട്ടിലേക്ക് കൊണ്ട് പോയത്…
ഞങ്ങൾ പോകുന്നത് ബ്രഹ്‌മദത്തൻ നമ്പൂതിരിയും കൂട്ടരും നോക്കി നിന്നു….അദ്ദേഹം കഷണ്ടി തലയുഴിഞ്ഞു കൊണ്ട് ഒന്ന് പുഞ്ചിരിച്ചു… എന്നിട്ട് എല്ലാവരെയും കുടി ഇല്ലത്തേക്ക് പോയി…
********************************************
5 ദിവസമായി പെയ്തു കൊണ്ടിരുന്ന മഴ തോർന്നിരുന്നു… ചാര് കസേരയിൽ കാലും കയറ്റിവെച്ചു ബ്രെഹ്മദത്തൻ നമ്പൂതിരി അങ്ങനെ കിടക്കുകയാണ്… എല്ലാവരും അവിടെ ഇവിടെയുമൊക്കെയായി എന്താണ് കാര്യം എന്ന് അറിയാൻ വേണ്ടി നിൽക്കുകയാണ്… കുറച്ചു നേരത്തെ മൗനത്തിനു ശേഷം ബ്രെഹ്മദത്തൻ നമ്പൂതിരി …
ആ പയ്യന്റെ ആരേലും ഇവിടെയുണ്ടോ….
അച്ഛൻ എന്തുവാണ് ഇവിടെ നടക്കുന്നതെന്നറിയണ്ട ടെൻഷൻ അടിച്ചു മാറി നിൽപ്പുണ്ടയിരുന്നു… അച്ഛൻ ഓടി വന്നു
ഞാൻ അവന്റെ അച്ഛനാണ്.. അങ്ങയോടെ അവനു വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു… അവന്റെ അറിവിലായമ്മ കൊണ്ട് പറഞ്ഞ കാര്യങ്ങൾ അങ്ങ് ക്ഷമിക്കണം…
ബ്രെഹ്മദത്തൻ നമ്പൂതിരി ഒന്ന് മൂളി എന്നിട്ട്..
അവന്റെ ജാതകം എഴുതിച്ചിട്ടുണ്ടോ…
അച്ഛൻ : ഇല്ല
അവന്റെ ജന്മദിവസം, സമയം കൃത്യമായിട്ടറിയാമോ…