ഞാൻ : എടി അപ്പോ എന്റെ വായിൽ വികട സരസ്വതി വന്നു.. അറിയാതെ പറഞ്ഞു പോയി… ഇനീപ്പോ പറഞ്ഞിട്ട് കാര്യമില്ല…
നേരം വെളുത്തപ്പഴത്തേക്കും ചെറിയ നമ്പൂതിരിയെ പല്ലക്കിൽ കൊണ്ട് വന്നു.. കാൽ നിര് വച്ചിരിക്കുകയാണ്… അത് കൊണ്ട് പല്ലക്കിലിരുന്ന് തന്നെ എന്നെ അഴിച്ചു വിടാൻ മല്ലന്മാരോട് പറഞ്ഞു…
അപ്പൊ എന്റെ മനസ്സിൽ ഇങ്ങേരെന്നെ 2 പെടച്ചതാണ് ഓർമ്മ വന്നത്….
വീണ്ടും വികട സരസ്വതി എന്റെ വായിൽ വന്നു…. ഞാൻ ഓർക്കാതെ പറഞ്ഞു പോയി… ചെറിയ നമ്പൂതിരിയാറേ പല്ലക്കിൽ ഇരുന്ന് പറഞ്ഞാൽ എങ്ങനറിയാനാ ചെറിയ നമ്പൂതിരിയാണ് കൽപ്പിച്ചതെന്ന് … എന്റെ മുഖത്തു ഒരു വികട ചിരിയും അറിയാതെ വന്നു… ഞാൻ അതറിയുന്നില്ല…
ചെറിയ നമ്പൂതിരി പല്ലക്കിലിരുന്ന് കോപം കൊണ്ട് ജേലിച്ചു… ഒരു നായ് എന്നോട് കൽപ്പിക്കാറായോ…
ബ്രെഹ്‌മദത്തൻ നമ്പൂതിരി തലതിരിച്ചെന്നെ നോക്കി അർത്ഥവത്തായ ഒരു ചിരി ചിരിച്ചു…
എന്നിട്ട് ചെറിയ നമ്പൂതിരിയോടായി…. വായിൽ നിന്ന് വരുന്ന വാക്കുകൾ സൂക്ഷിച്ചുപയോഗിക്കുക.. അത് തിരിച്ചെടുക്കാൻ കഴിയില്ല… ഇപ്പൊ പല്ലക്കിൽ നിന്ന് ഇറങ്ങുക…
ബ്രെഹ്മദത്തൻ നമ്പൂതിരിയോട് ഒരു ഭയം എല്ലാവർക്കുമുള്ളത് കൊണ്ടും, ഇവിടെ ഇത്ര പ്രേശ്നങ്ങൾ ഉള്ളത് കൊണ്ടും ചെറിയ നമ്പൂതിരി അദ്ദേഹത്തോട് മറുത്തൊന്നും പറയാതെ പല്ലക്കിൽ നിന്നിറങ്ങി…
ചെറിയ നമ്പൂതിരി പല്ലക്കിൽ നിന്നിറങ്ങി മഴവെളത്തിലേക്ക് മുറിവുള്ള കാൽ കുത്തി നിന്നു…
എന്റെ മുഖത്തു അപ്പോഴു ആ ചിരിയുണ്ടായിരുന്നു… അനുസരിച്ചു മാത്രം ശീലമുള്ള ജനത അനുസരിപ്പിച്ചും തുടങ്ങി എന്ന മട്ടിലുള്ള ചിരി….