അപ്പോഴാണെനിക്ക് കാര്യങ്ങൾ മനസ്സിലായത് …
രേണുക : ഒരു സംശയത്തോട് … എടാ ഇനി നീയെങ്ങാനം ആണോ ബ്രെഹ്മദത്തൻ നമ്പൂതിരി പറഞ്ഞ ശക്തി….
ഞാൻ : ഒന്ന് പൊടി… അങ്ങനാണേൽ ഞാൻ എപ്പോഴേ ഇവിടുന്ന് രക്ഷപെട്ടെന്നെ…
രേണുക : അല്ലേടാ…. നിയൊന്നാലോചിച്ചു നോക്കിക്കേ… നിന്നെ ഇവിടെ കെട്ടി ഇട്ടതിനു ശേഷമാണ് ഈ പ്രെശ്നം എല്ലാം തുടങ്ങിയത്… അതും ബാക്കിയുള്ളവരെക്കാളും കൂടുതൽ നാശം വിതച്ചത് ഈ ഇല്ലത്തുള്ളവർക്കാണ് … വലിയ നമ്പൂതിരി നടു വെട്ടി കിടക്കുന്നു, മനോജ് അബോധാവസ്ഥയിൽ ആശുപത്രിയിൽ, ചെറിയ നമ്പൂതിരി പാമ്പ് കടിയേറ്റ് ആശുപത്രിയിൽ… അതിഥി മന്ദിരം മാവ് വീണ് തവിടു പൊടിയായി…
അവൾ ഒന്ന് ഒന്നായി എണ്ണാൻ തുടങ്ങി… എനിക്ക് ചൊറിഞ്ഞു വന്നു…
ഞാൻ : ഒന്ന് പൊടിയവിടുന്നു … ഇവിടെ ഏതേലും ശക്തിയുണ്ടേൽ അതിനെ ഇവിടെ ശല്യപെടുത്തിയത് കൊണ്ടായിക്കൂടെ…
അവൾ ; അതും ശെരിയാ… അത് കൊണ്ടായിരിക്കും ബ്രെഹ്മദത്തൻ നമ്പൂതിരി നിന്നെ കെട്ടഴിച്ചു വിടാൻ പറഞ്ഞത്… പക്ഷെ നീ ഇവിടുന്ന് ചെറിയ നമ്പൂതിരി വരാതെ മാറില്ല എന്ന പറഞ്ഞപ്പോൾ അദ്ദേഹം അത് സമ്മതിച്ചത്.. അയാൾക്ക് ആളെ വെച്ച് നിന്നെ ഇവിടുന്നെ മാറ്റിയ പോരെ…
ഞാൻ : എടി പൊട്ടികാളി ഒന്നാമതെ എന്തോ കാരണം കൊണ്ട് മൊത്തം പ്രേശ്നമായി നിൽക്കുകയാണ്.. അതിന്റെ ഇടയിൽ ഇവിടെ ഒരു പിടിവലിയുണ്ടാക്കി… നിങ്ങൾ പറയുന്ന ശക്തിയെ വീണ്ടും കോപിപ്പിക്കാണോ… അതായിരിക്കും അദ്ദേഹം ചെറിയ നമ്പൂതിരിയെ വിളിക്കാൻ ആളെ വിട്ടത്..
ലക്ഷ്മി : ഒന്ന് നിറുത്തിക്കെ, ഒരു cid വന്നിരിക്കുന്നു… നീ അയാൾ പറഞ്ഞപ്പോ അങ്ങ് സമ്മതിച്ചാ പോരായിരുന്നോ…