ഞാൻ തലയുയർത്തി അയാളുടെ കണ്ണിലേക്ക് നോക്കി… എന്തെങ്കിലും ഉണ്ടേൽ പെട്ടന്ന് ചെയ്തിട്ട് പോകാൻ ഉള്ളതിന് എന്നെ നോക്കി പേടിപ്പുക്കുന്നതെന്തിനാ… ഞാൻ മനസ്സിൽ കരുതി..
അയാൾ എന്നെ നോക്കിയൊന്നു പുഞ്ചിരിച്ചു കൊണ്ട് പുള്ളിയുടെ കഷണ്ടി തലയൊന്നുഴിഞ്ഞു…
പുള്ളിയുടെ രൂപവും ഭാവവും പ്രമാണിമാർക്ക് പുള്ളിയുടെ ഉള്ള ബഹുമാനം ഒക്കെ കണ്ടപ്പോൾ എനിക്ക് മനസ്സിലായി എന്റെ മുൻപിൽ നിൽക്കുന്നത് ലക്ഷ്മിയും അമ്പിളിയും ഒക്കെ പറഞ്ഞ ബ്രഹ്‌മദത്തൻ നമ്പൂതിരിയാണ് എന്ന്…
പക്ഷെ അദ്ദേഹം എന്തിനാണ് എന്റയടുത്ത വന്നതെന്ന് എനിക്ക് മനസ്സിലായില്ല…
ബ്രഹ്മദത്തൻ നമ്പൂതിരി മലന്മാരോട് : ആ കെട്ടഴിച്ചു വിടുക…
അവർ മുഖത്തോട് മുഖം നോക്കി… എന്ത് ചെയ്യണം എന്ന് രീതിയിൽ…
കുട്ടത്തിൽ വന്ന ഒരു പ്രമാണി : തിരുമേനി പറഞ്ഞത് കേട്ടില്ല എന്നുണ്ടോ… അതോ എല്ലാവരെയും ധിക്കരിക്കാൻ ആണോ ഭാവം…
മലന്മാരിൽ ഒരുവൻ : തിരുമേനി അടിയങ്ങളോട് ക്ഷമിക്കണം.. ചെറിയ നമ്പൂതിരി ഇവനെ ഇവിടെ കെട്ടിയിടാൻ ആണ് കല്പിച്ചിരിക്കുന്നത്… ആര് വന്ന പറഞ്ഞാലും അഴിച്ചു വിടരുതേ എന്നാണ്.. അടിയങ്ങളെ ധർമ്മ സങ്കടത്തിലാക്കരുതെ…
ഞാൻ : എന്നെ കെട്ടാൻ പറഞ്ഞയാൾ ഇവിടെ വന്ന് അഴിച്ചു വിടാതെ ഞാൻ ഇവിടുന്ന് അനങ്ങില്ല…
ഞാനറിയാതെ എന്റെ വായിന്ന് വീണതാണ് ആ വാക്കുകൾ… കോപ്പ് വീണ്ടും പണിപാളി…. എന്തിന്റെ കേടാ എനിക്ക്.. മിണ്ടാതെ നിന്ന പോരായിരുന്നോ…ഞാൻ മനസ്സിൽ കരുതി..
ചില സമയത്തു ഞാൻ ചെയ്യുന്നതും പറയുന്നതും ഒന്നും എന്റെ നിയന്ത്രണത്തിൽ അല്ല….