ഞാൻ : എന്നിട്ട്….
ലക്ഷ്മി : അരുതാത്തതെന്തോ ഈ നാട്ടിൽ സംഭവിച്ചിരിക്കുന്നു… ഏതോ ശക്തിയുടെ കോപത്തിന് അത് ഹേതുവായി… അതെന്താന്ന് കണ്ടു പിടിച്ചു ഉടനെ അതിനുള്ള പരിഹാരക്രിയ ചെയ്ത ആ ശക്തിയെ പ്രീതിപ്പെടുത്തണം… എന്നാലേ ഇപ്പോൾ സംഭവിക്കുന്ന അനിഷ്ടങ്ങൾ ഈ ദേശത്തെ വിട്ടു മാറു എന്നാണ് അദ്ദേഹം പറഞ്ഞത്…
ഞാൻ : അതേതു ശക്തി…
ലക്ഷ്മി : ബ്രഹ്മദത്തൻ നമ്പൂതിരിക്ക് പോലും അതെന്താണ് എന്ന ഇത് വരെ മനസ്സിലായിട്ടില്ല… ആ ശക്തി സ്വയം വെളിപ്പെട്ടു വരണം എന്നാണ് അദ്ദേഹം പറഞ്ഞത് … അതിനു വേണ്ടിയുള്ള ഹോമം ഇന്ന് തന്നെ തുടങ്ങും എന്നാണ് അമ്പിളി പറഞ്ഞത്…
എന്റെ പ്രെശ്നം ഇപ്പൊ അതൊന്നുമല്ല… എങ്ങനെ ഇതിൽ നിന്നൂരാമെന്നാണ് …. ഇപ്പൊ കാവലിന് 1 2 പേരെ കാണു … അവരെ വെട്ടിച്ചു എനിക്ക് സുഖമായിട്ട് രക്ഷപെടാം… പക്ഷെ അത് അവരെ കൊലക്കു കൊടുക്കുന്നതിനു തുല്യമാണ്… അത് കൊണ്ട് കുറച്ചൂടെ ക്ഷമിക്കാം…ഞാൻ തീരുമാനിച്ചു…
ഞാൻ ഇത്രെയും ദിവസം ചെയ്ത തെറ്റുകൾക്കുള്ള ശിക്ഷയാണെങ്കിൽ അങ്ങനെയാകട്ടെ…
*************************************************************
ഞാൻ നല്ല ഉറക്കത്തിലായിരുന്നു…. ഇപ്പൊ മഴയത്ത് കിടന്നുറങ്ങാൻ ഞാൻ ശീലിച്ചു… ഉറക്കം എന്ന് പറയാൻ പറ്റില്ല ക്ഷിണം കാരണം ബോധം പോകുന്നവസ്ഥ… മഴ ഇതുവരെ തോർന്നിട്ടില്ല..
പെട്ടന്ന് ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്…..കുറെ ആൾക്കാർ ചുട്ടും പന്തവും ഒക്കെ കത്തിച്ചു വരുന്നുണ്ട്…. ഇനിയും ചെറിയ നമ്പൂതിരി ശിക്ഷ വിധിക്കാൻ വല്ലോമുള്ള വരുന്ന വരാവണോ.. അങ്ങനാണേൽ ഇതിൽ നിന്നെ രക്ഷപെട്ടു… അങ്ങനെ മനസ്സിൽ കരുതി ഞാൻ അവർ വരുന്നതും ശ്രദ്ധിച്ചിരുന്നു…