ജയൻ : നീ ഇരുന്നോടാ..കുഴപ്പമില്ല.. ഇത് പഴയ കാലമൊന്നുമല്ലല്ലോ..
ഞാൻ സംശയത്തോട് ആ കസേരയിൽ ഇരുന്നു… എനിക്കൊരു വിശ്വാസ കുറവ്… ഇത് പഴയ കാലമൊന്നുമല്ല ഒത്തിരി മാറ്റങ്ങൾ അവിടെയുമിവിടെയും ഒക്കെ വരുന്നുണ്ട്.. പക്ഷെ ആൾക്കാർക്ക് മാറ്റമില്ലലോ… അവരിപ്പോഴും പഴയ ആചാരങ്ങൾ മുറുകെ പിടിച്ചിരിക്കുന്നവരാണ്…
അവർ 5 ഗ്ലാസ്സുകളിൽ മദ്യം ഒഴിച്ചു.. ഒരെണം എന്റെ നേർക്ക് നീട്ടി…
എനിക്കെന്ത് ചെയ്യണം എന്ന് ഒരെത്തും പിടിയുമില്ലായിരുന്നു… ഞാൻ മടിച്ചു നിൽക്കുന്നത് കണ്ട് രജി : നീ വാങ്ങിച്ചില്ലെങ്കിൽ ഞങ്ങൾ നിന്റെ അണ്ണാക്കിലേക്ക് ഇതെടുത്ത കമഴ്ത്തും..
ഞാൻ മനസില്ലാമനസോട് അത് വാങ്ങിച്ചു.. അവർ ചിയേർസ് പറഞ്ഞു സിപ് ചെയ്തു വെച്ചു…
ഞാൻ അത് കൈയിൽ പിടിച്ചു തിരുമ്മിക്കൊണ്ടിരിക്കുന്നത് കണ്ട്..
രജി : എടുത്തടിയാടാ… എന്നാക്രോശിച്ചു…
പേട്ടനായത് കൊണ്ട് ഞാൻ ഒറ്റവലിക്കകത്താക്കി…
ഞാൻ 3 4 പ്രാവശ്യം നാണുവാശാന്റെ വാറ്റ് അടിച്ചിട്ടുണ്ടെങ്കിലും.. ആദ്യമായിട്ടാണ് വിദേശ മദ്യമടിക്കുന്നത്… നാണുവാശാന്റ് വാറ്റിനെ ഞങ്ങൾ വിളിക്കുന്നത് തീവെട്ടി എന്നാണ്.. അതടിച്ചാൽ തി വിഴുങ്ങിയ പോലെയാണ്… അത് പോകുന്ന വഴി ഒരു തീഗോളം പോകുന്നത് പോലെ ഫീൽ ആകും.. ഇത് പക്ഷെ അങ്ങനെ പ്രെശ്നം ഒന്നുമില്ല..
ഞാൻ അടിച്ചപ്പോൾ എല്ലാവരും കൈ അടിച്ച പ്രോത്സാഹിപ്പിച്ചു… അവരും കുടിച്ചിട്ട് അടുത്ത റൌണ്ട് ഒഴിച്ച് വെച്ചു…
എന്റെ ജാളിയതാ മാറിയപ്പോ ഞാൻ അവരിൽ ഒരാളായി മാറി.. അല്ല മദ്യം എല്ലാവരെയും ഒരേ പോലെ ആക്കി എന്ന് പറയുന്നതാണ് ശെരി…