മനക്കൽ ഗ്രാമം 7 [Achu Mon]

Posted by

ഇനിപ്പോ അച്ഛനെ കണ്ടിട്ടെന്തു കാര്യം.. ഞാൻ തിരിച്ചു മാവിന്റെ ചോട്ടിൽ തന്നെ വന്നിരുന്നു..

നേരം ഇരുട്ടി തുടങ്ങിയപ്പോൾ ഞാൻ ചായ്പ്പിലേക്ക് വന്നു കിടന്നു … അവരെന്തെലും ഉണ്ടേൽ വിളിച്ചോളും.. ഞാൻ എന്തിനാ വെറുതെ കൊതുക് കടി കൊള്ളുന്നത്…

കുറച്ചു കഴിഞ്ഞപ്പോൾ ജോർജ് എന്നെ വിളിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ചെന്നത്…

ജോർജ് : ഡാ കസേരയും ഡെസ്കും എടുത്ത് വെളിയിലോട്ടിട്…

കാര്യം മനസ്സിലായില്ലെങ്കിലും ഞാൻ അതെല്ലാം എടുത്ത് വെളിയിലിട്ടു.. അപ്പോഴത്തേക്കും ബാക്കിയുള്ളവരും വെളിയിലേക്ക് വന്നു.. എല്ലാവരും ഡെസ്‌കിന്നു ചുറ്റും വട്ടം കൂടിയിരുന്നു.. രജി കുറച്ചു വെള്ളവും 4 5 ഗ്ലാസും കൊണ്ട് വെച്ചു..

അപ്പോഴാണ് കാര്യം എനിക്ക് വ്യക്തമായത്.. വെള്ളമടിക്കാനുള്ള പരിപാടിയാണ്.. എല്ലാവരും ക്ഷേത്രത്തിൽ പോയിരിക്കുന്നത് കൊണ്ട് സൗകര്യമായി… ആരും ചോദിക്കാനും പറയാനും വരില്ലല്ലോ…

ഞാൻ പതുക്കെ ചായിപ്പിലോട്ട് നടന്നു.. നമ്മുടെ ആവശ്യമിനിയുമില്ലല്ലോ… അവരായി അവരുടെ പാടായി..

രജി : നീ എവിടെ പോകുവാ

ഞാൻ : അല്ല ഞാൻ ചായിപ്പിൽ കാണും എന്തെങ്കിലും ഉണ്ടേൽ എന്നെ വിളിച്ച മതി..

രജി : നീ ഒരു കോപ്പിലും പോകുന്നില്ല.. നീ ഇവിടെ ഇരി.. ഒരു കസേര ചുണ്ടി കാണിച്ചെന്നോട് പറഞ്ഞു..

ഞാൻ ആകപ്പാടെ ആശയക്കുഴപ്പത്തിലായി…. പ്രത്യകിച്ചു രജി, ഞാനിങ്ങനെ പുളച്ചു നടക്കുന്നത് ഇഷ്ടപ്പെടാത്തൊരു വ്യക്തിയാണ്.. നമ്മളെ ഒക്കെ അടിമകളെ പോലെ കാണുന്ന ആളാണ്.. ആ ആളാണ് എന്നോട് അവരോടു കൂടെ ഇരിക്കാൻ പറയുന്നത് …

Leave a Reply

Your email address will not be published. Required fields are marked *